വരികൾ, സംഗീതം, ആലാപനം എന്നിവകൊണ്ട് ശ്രദ്ധ നേടി ക്രിസ്മസ് ​ഗാനം. 'മെഴുതിരി നിലവെഴും പാതിരാ നനുനനെ വിരിയണ് താരകാ...' എന്നു തുടങ്ങുന്ന ​ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. യു.ആർ. പ്രൊഡക്ഷന്റെ ബാനറിൽ നിർമിച്ച സങ്കീർത്തനം എന്ന ആൽബത്തിലേതാണ് ​ഗാനം.

To advertise here,

ഉദയ് രാമചന്ദ്രൻ സം​ഗീതം നൽകി ബിനു മല്ലശ്ശേരി ആലപിച്ച ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരയണനാണ്. എബി സാൽവിൻ തോമസ് ആണ് ​ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ​ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.