
ഗാനരംഗത്തില്‍നിന്ന് | Photo: Screen grab/ GOODWILL ENTERTAINMENTS
ക്രിസ്മസ് കരോള്‍ ദിനങ്ങള്‍ ആഘോഷമാക്കാന്‍ സ്റ്റീഫന്‍ ദേവസ്സി സംഗീതം നല്‍കിയ 'ആഘോഷം' സിനിമയുടെ കരോള്‍ ഗാനം പുറത്തിറങ്ങി. 'ബത്‌ലഹേമിലെതൂമഞ്ഞ് രാത്രിയില്‍' എന്നു തുടങ്ങുന്ന ഗാനത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
വരികള്‍ എഴുതിയിരിക്കുന്നത് ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്. സൂര്യ ശ്യാം ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷം നിറഞ്ഞ ദൃശ്യാവിഷ്‌കാരമാണ്.
സ്റ്റീഫന്‍ ദേവസ്സിയുടെ തനത് ശൈലിയില്‍ ക്ലാസിക്കല്‍ ടച്ചോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങിലാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. സിനിമയിലെ അഭിനേതാക്കളും സിനിമാരംഗത്തെ മറ്റുപ്രഗത്ഭരും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
പ്രേക്ഷക ശ്രദ്ധനേടിയ 'ഗുമസ്തന്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആഘോഷം'. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ. ഫെര്‍ണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകന്‍ തന്നെ.
പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡില്‍ 'Life is all about celebration' എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എന്‍. ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, ഡോ. പ്രിന്‍സ് പ്രോസി ഓസ്ട്രിയയും ടീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ 'സ്വര്‍ഗ്ഗം' എന്ന ചിത്രത്തിനു ശേഷം സി.എന്‍. ഗ്ലോബല്‍ മൂവീസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആഘോഷം'.
കാമ്പസിന്റെ കഥ പറയുന്ന, കാമ്പസിന്റെ ആഘോഷവും മത്സരവും പ്രണയവും എല്ലാം ചേര്‍ന്ന ഒരു പക്കാ കാമ്പസ് ചിത്രമായിരിക്കും 'ആഘോഷം'. ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനുശേഷം നരേന്‍ വീണ്ടും ആഘോഷത്തിലൂടെ കാമ്പസിലെത്തുന്നു.
'പവി കെയര്‍ ടേക്കറി'ലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക. വിജയരാഘവന്‍, ധ്യാന്‍ ശ്രീനിവാസന്‍, ജയ്‌സ് ജോസ്, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, ബോബി കുര്യന്‍, ഷാജു ശ്രീധര്‍, മഖ്ബൂല്‍ സല്‍മാന്‍, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദര്‍ശന്‍, റുഷിന്‍ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍, ലിസി കെ. ഫെര്‍ണാണ്ടസ്, വിജയ് നെല്ലിസ്, നാസര്‍ ലത്തീഫ്, ഡിനി ഡാനിയേല്‍, ടൈറ്റസ് ജോണ്‍, ജോയ് ജോണ്‍ ആന്റണി, അഞ്ജലി ജോസഫ്, ജെന്‍സ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രധാനമായും പാലക്കാട് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ആഘോഷം' തിയേറ്ററുകളിലും ആഘോഷമാകാന്‍ ഉടന്‍ എത്തും.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സ്റ്റീഫന്‍ ദേവസ്സിയും ഗൗതം വിന്‍സെന്റും ചേര്‍ന്നാണ്. പശ്ചാത്തലസംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികള്‍ എഴുതിയത് ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ. ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, സോണി മോഹന്‍.
ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റിങ്: ഡോണ്‍ മാക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അമല്‍ദേവ് കെ.ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ടൈറ്റസ് ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, കലാസംവിധാനം: രജീഷ് കെ. സൂര്യ, മേക്കപ്പ്: മാളൂസ് കെ.പി, കോസ്റ്റ്യൂം ഡിസൈന്‍: ബബിഷ കെ. രാജേന്ദ്രന്‍, കൊറിയോഗ്രാഫേഴ്‌സ്: സനോജ് ഡെല്‍ഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: പ്രണവ് മോഹന്‍, ആന്റണി കുട്ടമ്പുഴ, പിആര്‍ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: ജയ്‌സണ്‍ ഫോട്ടോലാന്റ്.
Content Highlights: Stephen Devassy`s music shines in `Aghosham` film`s new Christmas carol, `Bethlehemile Thoomanju Rathriyil`. A delightful celebration of Jesus` birth.
Published: 03 Dec 2025, 02:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented