ക്രിസ്മസ് ട്രീകള്‍ പലതരം കണ്ടിട്ടുണ്ടാവും നമ്മള്‍.. എന്നാല്‍ സ്വന്തം തല തന്നെ ക്രിസ്മസ് ട്രീയായി ഒരുക്കുന്നത് കണ്ടിട്ടുണ്ടോ! സത്യമാണ്, സ്വന്തം തല തന്നെ ക്രിസ്മസ് ട്രീയാക്കി അണിയിച്ചൊരുക്കി വൈറലായി കൈയടിനേടുകയാണ് ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍. നാലുമില്യണിലധികം അളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. 

To advertise here,

ടാനിയ സിങ് എന്ന് ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറാണ് തലയില്‍ തന്നെ ക്രിസ്മസ്ട്രീ ഒരുക്കല്‍ പരീക്ഷണം നടത്തിയത്. പ്രത്യേകരീതിയില്‍ മുടി മുകളിലേക്ക് പൊക്കിക്കെട്ടി, ഗോപുരം പോലെ നിര്‍ത്തി, നക്ഷത്രങ്ങളും മറ്റ് സാധനങ്ങളുംകൊണ്ട് അലങ്കരിച്ച് ലൈറ്റുംചുറ്റി സ്വിച്ച് ഇട്ടതോടെ അതാ മനോഹരമായ ക്രിസ്മസ് ട്രീ തയ്യാര്‍. 

ടാനിയയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചുകൊണ്ടുള്ള വാക്കുകള്‍ കൊണ്ട് നിറയുകയാണ് വീഡിയോയുടെ കമന്റ് സെക്ഷന്‍. തുടക്കം കണ്ടപ്പോള്‍ അവസാനം ഇത്ര മനോഹരമാവുമെന്ന് പ്രതീക്ഷിച്ചില്ല, നിങ്ങളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു, ലോകത്തിലേക്കുംവെച്ച് ഏറ്റവും വെറൈറ്റി ക്രിസ്മസ് ട്രീ ഇതുതന്നെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.