ഹാങ്ചൗ: പുരുഷന്മാരുടെ വോളിബോളില്‍ ലോകറാങ്കിങ്ങില്‍ 27-ാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയതിനു പിന്നാലെ 44-ാം റാങ്കുകാരായ ചൈനീസ് തായ്‌പെയിയേയും തകര്‍ത്ത് ഇന്ത്യ. ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കി (3-0) ആധികാരികമായിട്ടായിരുന്നു 73-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ജയം. സ്‌കോര്‍: 25-22, 25-22, 25-21.

To advertise here,

ജയത്തോടെ ഇന്ത്യ ആദ്യ ആദ്യ ആറു ടീമടങ്ങുന്ന ക്ലാസിഫിക്കേഷന്‍ റൗണ്ടിലേക്ക് മുന്നേറി.