ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ 80-ാം പിറന്നാളിലേക്ക്. ഒക്ടോബര്‍ 11-നാണ് ജന്മദിനം. പിറന്നാള്‍സമ്മാനമായി ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ബച്ചന്‍ചലച്ചിത്രമേളതന്നെയാണ് ഒരുക്കുന്നത്. പി.വി.ആര്‍. സിനിമാസുമായി സഹകരിച്ച് 'ബച്ചന്‍ ബാക്ക് റ്റു ദ ബിഗിനിങ്' എന്ന പേരിലാണ് മേള.

To advertise here,

ശനിയാഴ്ചമുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലെ 17 നഗരങ്ങളിലായി 172 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ഇതിനായി 22 പ്രദര്‍ശനശാലകള്‍ ഉപയോഗപ്പെടുത്തും. ബച്ചനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ ഡോണ്‍, കാലാപത്തര്‍, കാലിയ, കബി ന കബി, അമര്‍ അക്ബര്‍ ആന്റണി, ചുപ്കേ ചുപ്കേ തുടങ്ങിയ 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
സെപ്തംബര്‍ 11