മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി  എല്ലാ വർഷവും ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുകയാണ്.  2006-ൽ ആദ്യമായിദിനാചരണത്തിന്  തുടക്കമിട്ട  ഇന്റർ നാഷണൽ നെറ്റ്‌വർക്ക് ഫോർ ദി പ്രിവൻഷൻ ഓഫ് എൽ ഡർ അ ബ്യൂസിന്റെ (INPEA) അഭ്യർത്ഥനയെ തുടർന്നാണ്  2011 ഡിസംബറിൽ 66/127 നമ്പർ പ്രമേയത്തിലൂടെ  ഐക്യരാഷ്ട്ര പൊതുസഭ ഈ അന്താരാഷ്ട്ര ദിനാചരണം  ഔദ്യോഗികമായി അംഗീകരിച്ചത് .

To advertise here,

'അടിയന്തര ഘട്ടങ്ങളിൽ വയോജനങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കാം'  (Spotlight on Olderpersons in Emergencies) എന്നതാണ്  ഐക്യരാഷ്ട്ര സംഘ ടനയുടെ ഈ വർഷത്തെ ദിനാചരണ പ്രമേയം. പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ, ആഭ്യന്തര സംഘർഷങ്ങൾ, യുദ്ധങ്ങൾ, മഹാമാരികൾ  തുടങ്ങിയ  അടിയന്തിര  പ്രതിസന്ധി ഘട്ടങ്ങളിൽ പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണയും നൽകേണ്ടതിന്റെ  പ്രാധാന്യമാണ്  ഈ  പ്രമേയം ഓർമിപ്പിക്കുന്നത്.

അത്യാഹിത ഘട്ടങ്ങളിൽ പ്രായമായവർക്കായി വായോ സൗഹൃദവും  സുരക്ഷിതവുമായ അന്തരീക്ഷം വളർത്തിയെടുക്കാൻ സർക്കാരുകളോട് ഈ പ്രമേയത്തിലൂടെ യു.എൻ. ആവശ്യപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രായമായവർ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നയങ്ങളും നിയമങ്ങളും ആവിഷ്കരിക്കണമെന്നുന്നു  ഈ ദിനം സർക്കാരുകളെ ഓർമിപ്പിക്കുന്നു. 

placeholder
Representational image
വാർധക്യത്തിൽ എത്തിയവരിൽ  എഴുന്നേറ്റു നടക്കാനുള്ള  ബുദ്ധിമുട്ടുകൾ, വിട്ടുമാറാത്ത രോഗങ്ങൾ ,മറ്റു  ആരോഗ്യ പ്രശ്നങ്ങൾ  എന്നിവ അലട്ടുന്നവർ ഉണ്ടാകാം. സാമൂഹികമായ ഒറ്റപ്പെടൽ  അനുഭവിക്കുന്നവരും കാണും.  വെള്ളപ്പൊക്കം, വരൾച്ച പോലുള്ള പ്രകൃതി ദുരന്തങ്ങൾ കോവിഡ് പോലുള്ള മഹാമാരികൾ ,അപ്രതീക്ഷിതമായ കലാപങ്ങൾ, സംഘർഷങ്ങൾ  തുടങ്ങിയ സാഹചര്യങ്ങൾ പ്രായാധിക്യത്താൽ  പൊതുവെ  ദുർബലരായ വയോജനങ്ങളുടെ അവസ്ഥ കൂടുതൽ ദുഷ്കരമാക്കും. ഇത് മുതിർന്നവർ കൂടുതൽ കഷ്ട്ട പ്പെടുന്നതിനും ബുദ്ധിമുട്ടുന്നതിനും അതുവഴി അവരുടെ   അപകടസാധ്യത  വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.   

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus

ഇങ്ങനെ അടിയന്തിര സാഹചര്യങ്ങൾ  പ്രായമായവരെ പ്രതികൂലമായി  ബാധിക്കുന്നുണ്ട് അതിനാൽ തന്നെ അടിയന്തിര സാഹചര്യങ്ങളിൽ വയോജനകൾക്ക്  യഥാസമയത്ത്  സഹായം ലഭ്യമാക്കുന്നതിനും സുരക്ഷിതത്വം  നൽകുന്നതിനും   സമയബന്ധിതമായ വൈദ്യ പരിചരണവും പിന്തുണാ സേവനങ്ങളും രക്ഷാപ്രവർത്തനവും ഉറപ്പാക്കുന്നതിനും   മുൻഗണന നൽകേണ്ടതുണ്ട് .ഏതു പ്രതിസന്ധി ഘട്ടത്തിലും ഭയമില്ലാതെ  സുരക്ഷിതത്വ ബോധത്തോടെയും അന്തസ്സോടെയും   ജീവിക്കാനുള്ള വയോജനങ്ങളുടെ  അവകാശം കൂടിയാണ് ഇതുവഴി സംരക്ഷിക്കപ്പെടുന്നത് .

അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളിലും  തന്ത്രങ്ങളിലും ആസൂത്രണത്തിലും പ്രായമായവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകാൻ ഭരണകൂടങ്ങളും  സന്നദ്ധസംഘടനകളും  പൊതുസമൂഹവും തയ്യാറാകണമെന്ന്   ഐക്യരാഷ്ട്ര സംഘടന ഈ വർഷം  ആഹ്വാനം ചെയ്യുന്നു. അടിയന്തിര സാഹചര്യങ്ങളിൽ പ്രായമായവരെ അവരുടെ അന്തസ്സ് ഉറപ്പാക്കുന്ന വിധത്തിൽ എങ്ങനെ പിന്തുണയ്‌ക്കാമെന്ന്  രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെ ടുന്നവരെയും  വയോജനങ്ങളെ  പരിചരിക്കുന്നവരെയും  പൊതുജനങ്ങളെയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. അടിയന്തിര സാഹചര്യങ്ങളിൽ പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രത്യേക വെല്ലുവിളികളെ കുറിച്ച് സമൂഹത്തിൽ  അവബോധം സൃഷ്ടിക്കണമെന്നും യു.എൻ.  നിർദേശിക്കുന്നു.

വയോജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനവും  മനുഷ്യാവകാശ സംരക്ഷണവും ഉറപ്പു വരുത്തുന്നതിനുള്ള  മാഡ്രിഡ് അന്താരാഷ് ട്ര കർമ്മ പദ്ധതിയിൽ   159 അംഗരാജ്യങ്ങളും ഒപ്പു വെക്കുകയുണ്ടായി. പ്രായമായവരോട്  ഒരു തരത്തിലുമുള്ള  അവഗണ നയും  ചൂഷണവും  അതിക്രമവും പാടില്ലെന്ന് ഈ കർമ്മ പദ്ധതി പ്രഖ്യാപിക്കുന്നുണ്ട്. മുതിർന്നവർക്കെതിരെയുള്ള പീഡനങ്ങളും ചൂഷ ണവും  തടയുന്നതിനും  പരിഹരിക്കുന്നതിനും  ഭരണകൂടങ്ങൾ പിന്തുണാ സംവിധാനങ്ങൾ  സൃഷ്ടിക്കണമെന്നും നയങ്ങൾ ആവിഷ്കരിക്കണമെന്നും  മാഡ്രിഡ് കർമ്മ പദ്ധതി വ്യവസ്ഥ  ചെയ്യുന്നു. ഇത്തരം വ്യവസ്ഥകളും നിയമങ്ങളും ഉണ്ടായിട്ടും നിർഭാഗ്യവശാൽ  ആഗോളതലത്തിൽ വയോജന പീഡനം വർധിക്കുകയാണ് പക്ഷെ മുതിർന്നവർക്കെ തിരെയുള്ള അതിക്രമങ്ങൾ   പലപ്പോഴും  റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയാണ് .

' പ്രായമായ വ്യക്തിക്ക് ദോഷമോ ദുരിതമോ ഉണ്ടാക്കുന്ന  ഒറ്റപെട്ടതോ, അവർത്തിക്കുന്നതോ ആയ  പ്രവൃത്തി'  എന്നാണ്  മുതിർന്നവർക്കെതിരെയുള്ള അതിക്രമത്തെ   യു.എൻ.  നിർവചിക്കുന്നത്.  പ്രായമായവർക്കെതിരെയുള്ള  ശാരീരികമോ ലൈംഗികമോ മാനസികമോ വൈകാരികമോ ആയ പീഡനമോ ചൂഷണമോ വയോജന അതിക്രമത്തിൽ ഉൾപ്പെടും. സാമ്പത്തികമോ ഭൗതികമോ ആയ ചൂഷണം,ഉപേക്ഷിക്കൽ, അവഗണന,  അന്തസ്സും അഭിമാനവും  നഷ്ടപ്പെടുത്തുക തുടങ്ങിയവയും  വയോജനപീഡനത്തിന്റെ  രൂപങ്ങളാണ് .

ലോകത്തിന്റെ പല ഭാഗങ്ങളിലും മുതിർന്നവർക്കെതിരെ ഇത്തരം  അതിക്രമങ്ങൾ വർധിക്കുന്നുണ്ട്. 60 വയസ്സിനും അതിൽ കൂടുതലും പ്രായമു ള്ളവരിൽ  6 പേരിൽ ഒരാൾക്ക് കഴിഞ്ഞ വർഷം  ഏതെങ്കിലും തരത്തിലുള്ള അതിക്രമം  ഉണ്ടായിട്ടുണ്ട്. നഴ്‌സിംഗ് ഹോ മുകളിലും , വയോജന  പരിചരണ കേന്ദ്രങ്ങളിലും വീടുകളിലും  വയോജന പീഡനം  വർധിക്കു ന്നതായി യൂ .എൻ . വ്യെക്തമാക്കു ന്നു .  2021-ൽ,  വയോജന പരിപാലന സ്ഥാപനങ്ങളിലെ 3-ൽ 2 ജീവനക്കാർ,  പ്രായമായവരെ ദുരുപയോഗം ചെയ്തതായയാണ്  യു.എൻ. റിപ്പോർട്ട്. കോവിഡ് മഹാമാരി യുടെ കാലത്ത് വയോജനങ്ങൾക്കെതിരായ അതിക്രമങ്ങളുടെ  നിരക്ക് വർധിച്ചു.ആഗോളതലത്തിൽ,കോവിഡ്  രോഗം മൂലമുള്ള   മരണങ്ങളുടെ 82% 60 വയസോ അതിൽ കൂടുതലോ പ്രായമു ള്ളവരിലോ ആണ് സംഭവിച്ചത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രായമായവരുടെ ആരോഗ്യത്തെയും മനുഷ്യാവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ആഗോള സാമൂഹിക പ്രശ്‌നമാണ് വയോജനപീഡനം. ഇത്തരം അതിക്രമങ്ങൾ  വയോജനങ്ങളിൽ   ശാരീരികവും   മാനസികവുമായ  ആരോഗ്യ പ്രശ്നങ്ങൾ  സൃഷ്ട്ടിക്കും. മുതിർന്നവരോടുള്ള  മോശമായ പെരുമാറ്റത്തിൻ്റെ  സാമൂഹികവും ധാർമ്മിക വുമായ പ്രത്യാഘാതങ്ങളും  വലുതാണ്. അതുകൊണ്ടു തന്നെ പൊതുസമൂഹത്തിന്റെ ശ്രദ്ധയും ഇടപെടലും  ആവശ്യമായ ഗൗരവമുള്ള  വിഷയം കൂടിയാണിത്.
      
ലോകത്തു  60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2019-ൽ  ഒരു ബില്യൺ ആയിരുന്നു. 2030- ൽ ഇത് 38% വർദ്ധിച്ച്  1.4 ബില്യണായി ഉയരുമെന്നാണ് കണക്ക്‌. പ്രായമായവരുടെ ജനസംഖ്യ 2050-ൽ ഏകദേശം 2 ബില്യണായി ഉയരുമെന്നും യു.എൻ. പ്രവചിക്കുന്നു.  2050-ൽ ലോകത്ത്  6-ൽ ഒരാൾ എന്ന കണക്കിൽ   65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കും. 2050 ആകുന്നതോടെ  ലോകത്ത്  യുവാക്കളേക്കാൾ  കൂടുതൽ വയോജനങ്ങൾ ആയിരിക്കും . വയോ ജനസംഖ്യാ വർദ്ധനവ് വികസ്വര രാജ്യങ്ങളിൽ  ഏറ്റവും കൂടുതലും  വേഗത്തിലും  ആയിരിക്കും. 

വയോജനങ്ങളുടെ എണ്ണം വർധിക്കുന്നതനുസരിച്ചു അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും വർധിക്കുകയാണ്. അതുകൊണ്ടുതന്നെ  മനുഷ്യാവകാശ മേഖലയിലുൾപ്പെടെ പ്രായമായവരെ ബാധിക്കുന്ന പ്രത്യേക വെല്ലുവിളികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. മുതിർന്നപൗരൻമാർക്കെതിരെയുള്ള  അതിക്രമങ്ങൾ   യഥാസമയം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള സമീപനങ്ങളും നടപടികളും  അത്യന്താപേക്ഷിതമാണ്.