'സുരക്ഷയാണ് പ്രശ്നമെങ്കിൽ അതുറപ്പു വരുത്തൂ; പൂട്ടിയിടലല്ല പരിഹാരം'


അഞ്ജന രാമത്ത്‌

" 24 മണിക്കൂറും ലൈബ്രറി തുറന്നുതരണമെന്ന ആവശ്യം വിദ്യാർഥികളിൽ പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ ലൈബ്രറി തുറന്നപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു 24 മണിക്കൂര്‍ പ്രവേശനം.  പ്രശ്‌നമാക്കിയതോടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 24 മണിക്കൂറുള്ള ലൈബ്രറി സൗകര്യം തന്നെ ഒഴിവാക്കുകയാണുണ്ടായത്"

Video grab/mathrubumi news

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ രാത്രി 10 മണിക്ക് തന്നെ കയറണമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ആണ്‍കുട്ടികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഇടത്ത് എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് മാത്രം വേറെ ചട്ടങ്ങളെന്നാണ് ഇവര്‍ ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30ന് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന എന്നാല്‍ ഈ നിര്‍ബന്ധം ആണ്‍കുട്ടികള്‍ക്ക് വെറും കടലാസില്‍ മാത്രമാണ്. ഇവിടെ മര്യാദയ്ക്ക് സെക്യൂരിറ്റി പോലുമില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. ഒൻപതരക്ക് ശേഷം പുറത്ത് പോവരുതെന്ന് നിയമം ആദ്യമേ ഉണ്ടായിരുന്നുവെങ്കിലും മുൻപൊക്കെ രജിസ്റ്ററില്‍ കാരണം എഴുതി പുറത്ത് പോവാന്‍ പറ്റുമായിരുന്നു. ഒന്നാം വർഷ വിദ്യാർഥികൾ വന്നതിന് ശേഷമാണ് പുതിയ മാറ്റമെന്ന് വിദ്യാർഥികൾ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ അവിടെ വീഴ്ച്ച വരുത്താതെ നോക്കേണ്ടത് അധികൃതരാണ് അല്ലാതെ ഞങ്ങളെ പൂട്ടിയിടുന്നതല്ല പരിഹാരംമെന്ന് യൂണിയന്‍ സെക്രട്ടറി ഹെന്ന പറയുന്നു."കഴിഞ്ഞ ദിവസമാണ് 10 മണിക്ക് കയറിയില്ലെങ്കില്‍ ഗേറ്റ് അടയ്ക്കുമെന്ന വിവരം വാട്‌സാപ്പ് വഴി അറിയിക്കുന്നത്. ഇതാണ് ഇവിടത്തെ നിയമമെന്നാണ് ഇവരുടെ പക്ഷം. വ്യക്തിക്കെതിരെയല്ല സ്ത്രീവിരുദ്ധമായ സിസ്റ്റത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. കേരളത്തിലെ മിക്ക കോളേജുകളിലും ഹോസ്റ്റല്‍ കാര്യത്തില്‍ ഈ അനീതിയുണ്ട്. ഞങ്ങള്‍ 18 വയസ് തികഞ്ഞ പെണ്‍കുട്ടികളാണ് ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റും പുറത്ത് പോവാന്‍ പറ്റാത്ത സാഹചര്യമാണ്. രജിസ്ട്രറില്‍ എഴുതി വെച്ച് പോകാമെന്ന് പറഞ്ഞിട്ടും അതിന് അനുവദിക്കാത്തത് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്", ഹെന്ന വ്യക്തമാക്കുന്നു

"മുൻപ് എഴുതി വെച്ച് പോകാവുന്ന സാഹചര്യത്തിൽ പോലും ലേറ്റായിട്ട് കയറുമ്പോള്‍ സെക്യുരിറ്റിയുടേയും വാര്‍ഡന്റെയുമൊക്കെ ശകാരം കേൾക്കേണ്ടി വന്നിരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ഇതിന് പിന്നില്‍ സുരക്ഷാ പ്രശ്‌നങ്ങളാണെന്നാണ് അവര്‍ പറയുന്നത്. ലേഡീസ് ഹോസ്റ്റല്‍ പൂട്ടിയിടുന്നതല്ല അതിനുള്ള പരിഹാരം. ഞങ്ങള്‍ക്ക് മാത്രമായി തീര്‍ക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ അനുവദിച്ചു കൊടുക്കാനാവില്ല", ഹോസ്റ്റല്‍ സെക്രട്ടറി ഫിയോണ പറയുന്നു.

പേരിനു പോലും സുരക്ഷയില്ലാത്ത ക്യാമ്പസ്

ചികിത്സാ സൗകര്യങ്ങള്‍ കൊണ്ട് പേരു കേട്ട ക്യാമ്പസ്സിൽ സുരക്ഷാ സൗകര്യങ്ങള്‍ ശക്തമാക്കുന്നില്ലെന്നാണ് വ്യാര്‍ത്ഥികളുടെ പരാതി. രാത്രിയായാല്‍ പലയിടങ്ങളിലും വെളിച്ചമില്ല മാത്രമല്ല തെരുവുനായ ശല്യം രൂക്ഷവുമാണ്.

ക്യാമ്പസ് സുരക്ഷിതമാക്കാനുള്ള സ്ട്രീറ്റ് ലൈറ്റ്‌സ്, സെക്യൂരിറ്റി, സിസിടിവി, ചുറ്റുമതില്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ നടത്തിതരാനായി വര്‍ഷങ്ങളായി അധികൃരോട് ആവശ്യപ്പെടുന്നുണ്ട്. മേയറിന് വരെ പരാതി കൊടുത്തിട്ടുള്ളതാണ് എന്നാല്‍ ഇന്നും ഇത് പാതിവഴിയിലാണെന്ന് വിദ്യാർഥികൾ പറയുന്നു.

"കാമ്പസ്സിനു ചുറ്റും മതിലു കെട്ടാൻ പണി തുടങ്ങിയിട്ടുണ്ടെങ്കിലും അതെല്ലാം പാതിവഴിയിലാണ്. ഒരു കൊല്ലം കൊണ്ട് തീര്‍ക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ഹോസ്റ്റലിനൊരു ചുറ്റുമതില്‍ പോലുമില്ല. ആര്‍ക്കും കേറിവരാവുന്നൊരിടമാണിത്. ഇവിടെ എന്ത് പ്രശ്‌നമുണ്ടായാലും ഇവരുടെ ആകയുള്ള പരിഹാരം ലേഡിസ് ഹോസ്റ്റൽ നേരത്തെ അടയ്ക്കുകയെന്നതാണ്"- ഫിയോണ പറയുന്നു

ലൈബ്രറിയിലും വിവേചനം

24 മണിക്കൂറും ലൈബ്രറി തുറന്നുതരണമെന്ന ആവശ്യം വിദ്യാർഥികളിൽ പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിച്ച് ലൈബ്രറി തുറന്നപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു 24 മണിക്കൂര്‍ പ്രവേശനമുണ്ടായിരുന്നത്. 9.30ക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലായിരുന്നു.പ്രശ്‌നമാക്കിയതോടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 24 മണിക്കൂറുള്ള ലൈബ്രറി സൗകര്യം തന്നെ ഒഴിവാക്കുകയാണുണ്ടായത്..

ചെറിയ മുറികളിൽ ആറു പേര് വരെ തിങ്ങി നിറഞ്ഞാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. മികച്ച പഠനമുറികളില്ല. പുതിയ ഹോസ്റ്റലുകള്‍ വേണമെന്ന ആവശ്യവും അധികൃതര്‍ പരിഗണിച്ചിട്ടില്ല."അതേസമയം സുരക്ഷിതമല്ലെന്ന് പറയുന്ന ക്യാമ്പസ്സിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രാക്ടീസിനായി ആശുപത്രിയിലേക്ക് പോവുമ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ നിലപാടില്‍ ഉറച്ചു തന്നെയാണ്. സമരം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം", ഫിയോണ കൂട്ടിച്ചേർത്തു.

Content Highlights: Students protest in Kozhikode medical college ladies hostel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented