വിവാഹശേഷമുള്ള പഠനം, ജോലി, സ്വത്തവകാശം, കുട്ടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ ദമ്പതിമാര്‍ തമ്മില്‍ ധാരണയില്‍ എത്തുന്ന pre nuptial agreement കേരളത്തില്‍ വേണമെന്ന അഭിപ്രായം പങ്കുവെച്ച് കേരളത്തില യുവജനങ്ങള്‍. 70.3 ശതമാനം പേരാണ് വിവാഹത്തിന് മുമ്പ് പങ്കാളികള്‍ തമ്മില്‍ ഇത്തരമൊരു കറാറില്‍ ഏര്‍പ്പടണമെന്ന് അഭിപ്രായം മുന്നോട്ടുവെച്ചത്. 29.7 ശതമാനം പേര്‍ ഇത്തരമൊരു കരാറിന്റെ ആവശ്യകതയില്ലെന്നും തീര്‍ത്തു പറഞ്ഞിട്ടുണ്ട്.
മാതൃഭൂമി യൂത്ത് മാനിഫെസ്റ്റോയിലൂടെയാണ് കേരളത്തിലെ യുവജനങ്ങൾ ഇത്തരമൊരാശയം മുന്നോട്ടുവെച്ചത്.
യൂത്ത് മാനിഫെസ്റ്റോയില്‍ പങ്കാളികളാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ചാനല്‍, പത്രം, ഡോട്ട്കോം, ക്ലബ്ബ് എഫ് എം എന്നിവ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
15 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി നിയമം ആരോഗ്യം സാമൂഹിക ക്ഷേമം സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്.
കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം. ലിങ്ക് ചുവടെ കൊടുക്കുന്നു.
content highlights: Need of prenuptial agreement, youth respond in Mathrubhumi Youth Manifesto
Published: 25 Mar 2021, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented