ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍ അടക്കമുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് അധികാരം നല്‍കണമെന്നുമുള്ള ആവശ്യമുന്നയിച്ച് കേരളത്തിലെ യുവജനങ്ങള്‍. മാതൃഭൂമി യൂത്ത്മാനിഫെസ്റ്റോയുടെ ഭാഗമായുള്ള സര്‍വ്വേയിലാണ് കേരളത്തിലെ യുവജനങ്ങള്‍ ഈ വിധം പ്രതികരിച്ചത്.
31.4 ശതമാനം പേര്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങളില്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യമാണുന്നയിച്ചത്. 57.1 ശതമാനം യുവജനങ്ങള്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് അധികാരം നല്‍കണമെന്നുമുള്ള ആവശ്യമുന്നയിച്ചു.
യൂത്ത് മാനിഫെസ്റ്റോയില്‍ പങ്കാളികളാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ചാനല്‍, പത്രം, ഡോട്ട്കോം, ക്ലബ്ബ് എഫ് എം എന്നിവ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
15 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി നിയമം ആരോഗ്യം സാമൂഹിക ക്ഷേമം സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്.
കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം.
content highlights: Youth response on Food safety issues, Mathrubhumi Youth manifesto
Published: 27 Mar 2021, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented