
വനിതാ അധ്യാപകര്‍ കോട്ടിടണമെന്ന് നിബന്ധനയുള്ള സ്‌കൂള്‍ ചട്ടത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച അധ്യാപികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര സംവിധായകന്‍ ജിയോ ബേബി. വനിതാ അധ്യാപകര്‍ക്ക് കോട്ട്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിൽ മിണ്ടാന്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണി, ഇടനാഴി തുടങ്ങിയ വിവേചനങ്ങളില്‍ പ്രതിഷേധിച്ചാണ് പത്തനംതിട്ട സ്‌കൂളില്‍ നിന്ന്് അധ്യാപികയായ റാണി രാജിവെക്കുന്നത്. ഈ വാര്‍ത്ത മാതൃഭൂമി ഡോട്ട് കോമാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ആണ്‍-പെണ്‍ ഇടപഴകലുകള്‍ തടയുന്ന തരത്തിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്.
സംവിധായകന്‍ ജിയോ ബേബിയുടെ പ്രതികരണത്തിലേക്ക്:
"കാലങ്ങളായി തുടര്‍ന്നുപോരുന്ന ലിംഗപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അതിഭീകരമാണ്. ആണും പെണ്ണും തമ്മില്‍ മിണ്ടുന്നതില്‍ പ്രശ്നം കാണുന്ന സദാചാര ചിന്തകള്‍ നശിപ്പിച്ചത് തലമുറകളെയാണ്. ലിംഗപരമായ വേര്‍തിരിവുകള്‍ ഇല്ലാതെ പരമാവധി ഇടപഴകാനുള്ള അവസരം കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതുവഴി നമുക്ക് മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ആവും", ജിയോ ബേബി പറഞ്ഞു.
വനിതാ അധ്യാപകര്‍ മാത്രം കോട്ടിടണമെന്ന, ആണ്‍കുട്ടിയും പെണ്‍കുട്ടിയും മിണ്ടാന്‍ പാടില്ലെന്ന അലിഖിത നിയമം നിലനില്‍ക്കുന്ന സ്‌കൂളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ച റാണി ടീച്ചര്‍ പ്രതീക്ഷയാണെന്നും ജിയോ ബേബി പ്രതികരിച്ചു.
Content Highlights: ആണുംപെണ്ണുംണ്ടിയാലെന്താ,jeo baby response, social,estrictions by schools over boys girls interaction
Published: 24 Sept 2022, 04:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented