സമയം ചെലവഴിച്ച് ചെയ്യുന്ന ഏതുജോലിയും ജോലിതന്നെ. സ്വന്തം വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതും കറിക്കരിയുന്നതും പാത്രം കഴുകുന്നതുമെല്ലാം സമയവി നിയോഗസർവേയിൽ ജോലിയായിത്തന്നെ കണക്കാക്കും. മൊബൈൽ ഫോൺ നോക്കുന്നതിനും ടെലിവിഷൻ കാണുന്നതിനും സമൂഹമാധ്യമം ഉപയോഗിക്കുന്നതിനുമെല്ലാം ചെലവഴിക്കുന്ന സമയവും സർവേയിൽ കണക്കിലെടുക്കും.

To advertise here,

കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തുന്ന സമയവിനിയോഗ സർവേയിലാണ് (ടൈം യൂസ് സർവേ) ഒരു വ്യക്തി എന്തിനു വേണ്ടി സമയം ചെലവഴിക്കുന്നുവെന്ന വിവരം തേടുന്നത്.

തൊഴിൽ, വിനോദം, വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കായി ഒരാൾ സമയമെങ്ങിനെ വിനിയോഗിക്കുന്നുവെന്ന വിവരം സർവേയിൽ നിന്ന് ലഭിക്കും. വ്യക്തികളെയും കുടുംബങ്ങളെയും സംബന്ധിച്ച് ശേഖരിക്കുന്ന വിവരം രഹസ്യമായി സൂക്ഷിക്കും. സർവേയുടെ രണ്ടാംഘട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഡിസംബറോടെ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം.