ജിദ്ദ: വിശുദ്ധ റംസാൻ മാസത്തിലെ പാസ്‌പോർട്ട് വിഭാഗം ഓഫീസുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം ജവാസാത്ത് അധികൃതർ പ്രഖ്യാപിച്ചു. റിയാദ് അൽരിമാൽ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ്, ഖസർ അൽഹുകും സ്റ്റേഷനിലെ ജവാസാത്ത് ഓഫീസ് എന്നിവ ഞായർ മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്കുശേഷം 3 മണി വരെയും രാത്രി 9 മണി മുതൽ പുലർച്ചെ 1 മണി വരെയും തുറന്ന് പ്രവർത്തിക്കും. അതേസമയം ജിദ്ദയിലെ സെറാഫി മാളിലെയും തഹ്ലിയ മാളിലെയും ജവാസാത്ത് ഓഫീസുകൾ ഞായർ മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകീട്ട് 5 മണി വരെയും രാത്രി 9 മണി മുതൽ പുലർച്ചെ 1 മണി വരെയും തുറന്ന് പ്രവർത്തിക്കും.
മറ്റു പ്രവിശ്യകളിലെയും സബ് ഗവർണറേറ്റുകളിലെയും ജവാസാത്ത് (പാസ്‌പോർട്ട്) ഓഫീസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് ശേഷം 3:00 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ജവാസാത്ത് ഡയറക്ടറേറ്റ് പ്രവൃത്തി സമയങ്ങൾ അറിയിച്ചുവെങ്കിലും ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ശിർ, അബ്ശിർ ബിസിനസ്, മുഖീം പോർട്ടൽ എന്നീ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളിലൂടെ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും. എന്നാൽ അബ്ശിർ പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം നേരിടുന്നവർ പ്രശ്നപരിഹാരത്തിന് തവാസുൽ സേവനം ഉപയോഗപ്പെടുത്തണമെന്ന് പാസ്‌പോര്ട്ട് വിഭാഗം ഉണർത്തിയിട്ടുണ്ട്.
അടിയന്തിര ആവശ്യത്തിനുമാത്രമായി ഏതാനും ചില പാസ്‌പോര്ട്ട് (ജവാസാത്ത്) ഓഫീസുകൾ രാത്രിയിലും സേവനങ്ങൾ നൽകും.
Content Highlights: Riyadh & Jeddah Passport Office Hours Announced for Ramadan 2024
Published: 17 Feb 2026, 06:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented