കണ്ണൂര്‍: മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ വീടുകളില്‍ വളര്‍ത്തുന്നത് ഒന്‍പത് ലക്ഷത്തോളം പട്ടികള്‍. ഇവയില്‍ ഒരു ശതമാനത്തിനുപോലും ലൈസന്‍സില്ല. തെരുവ് നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷത്തോളവും വരും. പട്ടികള്‍ക്ക് ലൈസന്‍സെടുക്കാന്‍ 50 രൂപയോളം മാത്രമേ ചെലവുള്ളൂ. വാക്ലിന്‍ സൗജന്യമായി എല്ലാ സര്‍ക്കാര്‍ മൃഗാസ്പത്രികളിലും കിട്ടും. ഒ.പി.ടിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസായി 30 രൂപ അടയ്ക്കണം.
പഞ്ചായത്തീരാജ് നിയമമനുസരിച്ച് പട്ടികളെ വളര്‍ത്താന്‍ ലൈസന്‍സ് എടുക്കണം. ചട്ടം ലംഘിച്ചാല്‍ 250 രൂപയാണ് പിഴ. ലൈസന്‍സ് എടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നാണ്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളില്‍നിന്ന് ലഭ്യമാകുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാണിച്ചാല്‍ ലൈസന്‍സ് ലഭിക്കും.
മിക്ക വീടുകളിലും വളര്‍ത്തുന്നത് നാടന്‍ ഇനങ്ങളെയാണ്. ഇവയ്ക്ക് വാക്‌സിന്‍ എടുക്കുന്നില്ലെന്ന് മാത്രമല്ല, തുറന്നുവിടുന്നതും പതിവാണ്. പേവിഷബാധയ്ക്കിരയാവുന്നതും ഇത്തരം പട്ടികളാണ്.
ഭീഷണിയായി വഴിയോരമാലിന്യം
തെരുവുനായകള്‍ ഇത്രയും പെരുകാന്‍ കാരണം വഴിയോരങ്ങളില്‍ കുമിയുന്ന മാലിന്യങ്ങളാണ്. പ്രത്യേകിച്ചും അറവ് മാലിന്യങ്ങള്‍. അനധികൃത അറവുകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് 73 ശതമാനം തെരുവുനായകളും ജീവിക്കുന്നത്. മാംസാവശിഷ്ടം തിന്നു ശീലിച്ചവ വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കും.
Content Highlights: Petdogs Without licence
Published: 11 Sept 2022, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented