മുംബൈ: ശൈശവവിവാഹങ്ങൾ തടയാൻ വിവാഹക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി ചേർക്കാൻ നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര. ഇതിന്റെ ആലോചനകൾ നടക്കുന്നതായി വനിതാശിശുവികസന മന്ത്രി അദിതി തത്കരെ പറഞ്ഞു. അഞ്ചുവർഷംകൊണ്ടു ശൈശവ വിവാഹങ്ങൾ പൂർണമായും തടയുകയാണ് ലക്ഷ്യം.
ബി.ജെ.പി. അംഗം അതുൽ ഭട്ഖൽകർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി ആരംഭിച്ചത് രാജസ്ഥാൻ സർക്കാരാണ്.
മഹാരാഷ്ട്രയിലെ ശൈശവവിവാഹ നിരക്ക് 2019-’21 ലെ 21.9 ശതമാനത്തിൽനിന്ന് 2023-’24 ൽ 19.6 ശതമാനമായി കുറഞ്ഞതായും മന്ത്രി പറഞ്ഞു. 2025-’26 കാലയളവിൽ സംസ്ഥാനം 1,434 ശൈശവവിവാഹങ്ങൾ തടഞ്ഞ് കേസെടുത്തിട്ടുണ്ട്. ശൈശവവിവാഹങ്ങൾ തടയുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ ആക്ഷൻ സമിതികൾ, ഗ്രാമസംരക്ഷണ സമിതികൾ, താലൂക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിലെ കമ്മിറ്റികൾ എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
Content Highlights: Maharashtra plans to mandate birth dates on wedding invitations to eliminate child marriage by 2026.
Published: 25 Jun 2026, 11:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented