ടെഹ്‌റാന്‍: സ്ത്രീകള്‍ പൊതുസ്ഥലത്ത് തല മറയ്ക്കണമെന്ന നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് തുറക്കാന്‍ ഇറാനിയന്‍ ഭരണകൂടം പദ്ധതിയിടുന്നു. ഇറാന്‍ സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്ന് ദാരെസ്താനി പ്രസ്താവിച്ചു. അതേ സമയം ഹിജാബ് നീക്കംചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനത്തിനെതിരെ ഇറാനിലെ സ്ത്രീ അവകാശ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. 

ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തതിന്റെ പേരില്‍ ആളുകള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്ന ലജ്ജാകരമായ സംവിധാനമാണിതെന്ന് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സിമ സബേത് പറഞ്ഞു.

ഇറാനില്‍ കഴിഞ്ഞ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്രവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. സ്ത്രീകള്‍ ശരിയായി തല മറയ്ക്കാത്തതിനെതിരെ സദാചാര പോലീസിങിനും ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് പുതിയ നീക്കം.