
ന്യൂഡല്‍ഹി: ശിശുപരിപാലനത്തിന് അവധി നിഷേധിച്ചതിനെതിരേ, ഝാര്‍ഖണ്ഡില്‍നിന്നുള്ള അഡീഷണല്‍ ജില്ലാ വനിതാ ജഡ്ജി, സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവര്‍ പരിശോധിച്ച ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഒരു കുട്ടിയുടെ അമ്മയായ തനിക്ക് അവധി നിഷേധിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. സ്ഥലംമാറ്റം കിട്ടിയപ്പോഴാണ് ജഡ്ജി, കുട്ടിയെ നോക്കുന്നതിനുള്ള അവധിക്ക് അപേക്ഷ നല്‍കിയത്.
ജൂണ്‍ 10 മുതല്‍ ഡിസംബര്‍ വരെയുള്ള അവധിക്കായി നല്കിയ അപേക്ഷ അനുവദിച്ചില്ല. എന്തുകൊണ്ടാണ് നിരസിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വ്യക്തമായ കാരണം പറഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാരി മറുപടി നല്കി. തുടര്‍ന്നാണ് കേസ് ഉടന്‍ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചത്.
Content Highlights: additional district judge from jharkhand approaches supreme court as her child care leave denied
Published: 28 May 2025, 08:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented