
കലാമണ്ഡലത്തില്‍ ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് മോഹിനിയാട്ടം നര്‍ത്തകനും വിധികര്‍ത്താവുമായ പ്രമോദ് ദാസ്. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിപ്പിക്കാത്തതുകൊണ്ടാണ് ബെംഗളൂരുവില്‍ പോയി തനിക്ക് മോഹിനിയാട്ടം പഠിക്കേണ്ടി വന്നതെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. യുവജനോത്സവത്തില്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം മത്സരമില്ലാത്തതും കലാമണ്ഡലത്തില്‍ ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാത്തതുമെല്ലാം ചില പൊതുബോധ നിര്‍മ്മിതിക്ക് കാരണമാവുന്നുണ്ട്. ആ പൊതുബോധത്തില്‍ നിന്നാണ് സത്യഭാമ സംസാരിക്കുന്നത്. കലാണ്ഡലം മോഹിനിയാട്ടം വിഭാഗത്തിൽ പുരുഷൻമാർക്ക് കൂടി അഡ്മിഷൻ നൽകുകയാണെങ്കിൽ ആ പൊതുബോധം മാറുന്നതിനു കാരണമാവുമെന്നും പ്രമോദ് ദാസ് കൂട്ടിച്ചേര്‍ത്തു.
Read Discussion : സൗന്ദര്യം വിഷയമല്ലെങ്കിൽ നൃത്ത മത്സരങ്ങളിൽ ആകാര സുഷമയ്ക്ക് എന്തിനാണ് മാർക്ക്?
Also Read
ആര്‍എല്‍വി രാമകൃഷ്ണനെതിരേയുള്ള നര്‍ത്തകി സത്യഭാമയുടെ വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട്കോം ചർച്ച കൊണ്ടുവരുന്നു. യുവജനോത്സവത്തില്‍ നിന്ന് ആണ്‍കുട്ടികളുടെ മോഹിനിയാട്ടം എടുത്തു മാറ്റിയതും കലാമണ്ഡലത്തില്‍ ആണുങ്ങള്‍ക്ക് മോഹിനിയാട്ടം പഠിപ്പിക്കാത്തതുമാണ് ചര്‍ച്ചയാക്കുന്നത്. പ്രമോദ് ദാസിന്റെ പ്രതികരണം വായിക്കാം.
"ആകാരസൂക്ഷ്മതയില്‍ ഭംഗിയുള്ള കുട്ടി എന്നല്ല ഉദ്ദേശിക്കുന്നത്. പകരം നൃത്തത്തിന് യോജിക്കുന്ന നര്‍ത്തകീ ലക്ഷണമാണ് നോക്കുന്നത്. നാട്യശാസ്ത്രത്തിലെ നര്‍ത്തകി സൗന്ദര്യത്തില്‍ ശ്യാമ വര്‍ണ്ണമെന്നാണ് പറയുന്നത്. അത് ഇരുനിറമാണ്. വെളുത്തിരിക്കണമെന്ന് നാട്യശാസ്ത്രത്തില്‍ ഒരിടത്തും പറയുന്നില്ല. പുരുഷ്ന്‍മാര്‍ മോഹിനിയാട്ടം കളിക്കരുതെന്ന് പറയുകയാണെങ്കില്‍ കുച്ചുപ്പുടി ഗ്രാമത്തില്‍ ആണുങ്ങള്‍ മാത്രം കളിച്ചിരുന്ന നൃത്തമാണ് കുച്ചുപ്പുടി. അത് പെണ്ണുങ്ങള്‍ കളിക്കരുതെന്ന് പറയുമോ. മോഹിനീവേഷം കെട്ടിയ വിഷ്ണുവില്‍ നിന്നാണ് മോഹിനിയാട്ടം ഉണ്ടായതെന്ന് പറയുന്നു. എന്നാല്‍ കലാമണ്ഡലത്തില്‍ പോലും ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കുന്നില്ല. അതിനാല്‍ ബെംഗളൂരുവിലെ രേവ സ്ഥാപനത്തില്‍ പോയാണ് ഞാന്‍ എം.എ. മോഹിനിയാട്ടം പഠിക്കുന്നത്. അവിടെ നിന്ന് ഫസ്റ്റ് റാങ്കോടെ മോഹിനിയാട്ടം പാസ്സായ ആളാണ് ഞാന്‍. പെണ്‍കുട്ടികളുമായി മത്സരിച്ചാണ് എനിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത്. യുവജനോത്സവത്തില്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം മത്സരമില്ലാത്തതും കലാമണ്ഡലത്തില്‍ ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാത്തുമെല്ലാം ചില പൊതുബോധ നിര്‍മ്മിതിക്ക് കാരണമാവുന്നുണ്ട്. ആ പൊതുബോധത്തില്‍ നിന്നാണ് സത്യഭാമ സംസാരിക്കുന്നത്. കലാണ്ഡലം മോഹിനിയാട്ടം വിഭാഗത്തിൽ പുരുഷൻമാർക്ക് കൂടി അഡ്മിഷൻ നൽകുകയാണെങ്കിൽ ആ പൊതുബോധം മാറുന്നതിനു കാരണമാവും. ആ നിലക്ക് പുരുഷന്മാര്‍ക്ക് കലാമണ്ഡലത്തില്‍ മോഹിനിയാട്ടം കോഴ്സില്ലാത്തിലുള്ള പ്രതിഷേധവും ഈ അവസരത്തില്‍ ഞാനറിയിക്കുകയാണ്'.
Content Highlights: mohiniyattam course male dancers Kalamandalam sathyabhama, RLV ramakrishnan,
Published: 24 Mar 2024, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented