
വെള്ളിയാഴ്ച രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുമെന്ന് നാസ. 2024 വൈ.സി 9, 2024 വൈ.എല്‍ 1 എന്നീ ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കുനേരെ വന്നുകൊണ്ടിരിക്കുന്നത്. ഛിന്നഗ്രഹങ്ങളെ കുറിച്ച് അടുത്തുനിന്ന് കണ്ടുകൊണ്ട് പഠിക്കാനുള്ള അവസരമായാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്.
44 അടി അഥവാ ഒരു വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് 2024 വൈ.സി 9. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10:17-നാണ് ഇത് ഭൂമിയുമായുള്ള കുറഞ്ഞ അകലത്തിലെത്തുക. മണിക്കൂറില്‍ 31,293 കിലോമീറ്ററാണ് ഇതിന്റെ വേഗത. 1,310,000 കിലോമീറ്റര്‍ അകലെ കൂടെയാണ് ഈ ഛിന്നഗ്രഹം കടന്നുപോകുന്നത്. അതായത് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ മൂന്നിരട്ടിയോളം ദൂരമാണിത്. ജ്യോതിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇത് വളരെ ചെറിയ അകലമാണ്. നിലവിലെ സാഹചര്യത്തില്‍ 2024 വൈ.സി 9 ഭൂമിക്ക് ഒരുതരത്തിലും ഭീഷണിയല്ല എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11:33-നാണ് 2024 വൈ.എല്‍ 1 ഭൂമിക്കരികിലേക്കെത്തുക. താരതമ്യേനെ ചെറിയ ഈ ഛിന്നഗ്രഹത്തിന് 38 അടി അഥവാ ഒരു ബസ്സിന്റെയത്ര വലിപ്പമാണുള്ളത്. മണിക്കൂറില്‍ 17,221 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 3,360,000 കിലോമീറ്റര്‍ അകലെ കൂടെയാണ് കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ആറ് മടങ്ങോളമാണിത്. അതിനാല്‍ തന്നെ 2024 വൈ.എല്‍ 1 ഭൂമിക്ക് ഭീഷണിയല്ല.
Content Highlights: NASA Warns Of Two Giant Space Rocks Heading Towards Earth Tomorrow: Are We Safe?
Published: 02 Jan 2025, 08:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented