ലോകത്ത് ആദ്യമായി കയറുകള്‍ നിര്‍മിച്ചത് ആധുനിക മനുഷ്യന്റെ പൂര്‍വികരായി കണക്കാക്കുന്ന നിയാണ്ടര്‍ത്താലുകളെന്ന് കണ്ടെത്തല്‍. ഇതിനു തെളിവായി 50,000 വര്‍ഷം കാലപ്പഴക്കമുള്ള നാരുകള്‍കൊണ്ട് നിര്‍മിച്ച കയറിന്റെ ഭാഗം തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ അബ്രി ദു മറാസ് ഗുഹയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. നിയാണ്ടര്‍ത്താലുകള്‍ വളരെക്കാലം ജീവിച്ചിരുന്നവയാണ് ഈ ഗുഹകള്‍.

To advertise here,

നേരത്തേ ഇസ്രായേലിലെ ഗലീലി കടലിനു സമീപത്തുനിന്നു കണ്ടെടുത്ത 19,000 വര്‍ഷം പഴക്കമുള്ള കയറുകളെയാണ് ആദ്യമായി നിര്‍മിക്കപ്പെട്ടവയായി കണക്കാക്കിയിരുന്നത്. എന്നാല്‍, ഇവ ആധുനികമനുഷ്യനുമായി ബന്ധപ്പെട്ടവയാണ്. പുതുതായി കണ്ടെത്തിയ കയറുകള്‍ നിര്‍മിക്കപ്പെട്ട കാലത്ത് യൂറോപ്പില്‍ ആധുനിക മനുഷ്യരില്ലാത്തതിനായി നിയാണ്ടര്‍ത്താലുകളാണ് കയറുകള്‍ നിര്‍മിച്ചതെന്നു ഗവേഷകര്‍ പറയുന്നു.

കയറിന്റെ 0.6 സെന്റിമീറ്റര്‍ നീളവും .05 െസന്റീമീറ്റര്‍ വീതിയുമുള്ള ഭാഗമാണ് ശിലായുധമായി ഉപയോഗിച്ചിരുന്ന കല്ലിനടിയില്‍നിന്നു കണ്ടെത്തിയത്.

''ഇവ ശിലായുധത്തിന്റെ കൈപ്പിടിയായി ഉപയോഗിച്ചതാകാമെന്നു നിര്‍ബന്ധമില്ലെന്നും ബാഗിന്റെയോ വലയുെടയോ ഭാഗമായിരിക്കാമെന്നും ഗവേഷണ സംഘാംഗമായ ഗാംബിയറിലെ കെനിയോന്‍ കോളേജിലെ ബ്രൂസ് ഹാര്‍ഡി പറഞ്ഞു. നിയാണ്ടര്‍ത്താലുകള്‍ക്ക് തുണികളും സഞ്ചികളും വലകളും നിര്‍മിക്കാനുള്ള അറിവുണ്ടായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.

Content Highlights: Neanderthals Could Make String Oldest Rope Known Found in France