
ഭീമന്‍ ശരീര സവിശേഷതകളോടുള്ള ഒരു ജീവിയുടെ ചിത്രമാണ് ദിനോസര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസില്‍ വരിക. എന്നാല്‍ അടുത്തിടെ 9.9 കോടി വര്‍ഷം പഴക്കമുള്ള മരക്കറയ്ക്കുള്ളില്‍ സംരക്ഷിക്കപ്പെട്ട ഒരു ജീവിയുടെ തലയോട്ടി ഗവേഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇന്ന് മനുഷ്യന് അറിവുള്ള ഏറ്റവും ചെറിയ പക്ഷിയേക്കാള്‍ ചെറിയ ദിനോസറിന്റെ തലയോട്ടിയായിരുന്നു അത്.
2016 ല്‍ മ്യാന്‍മറിലെ ഒരു ഖനിയില്‍ നിന്ന് കണ്ടെത്തിയ തലയോട്ടിയുള്‍പ്പെടുന്ന മരപ്പശ കഷ്ണം ഖാവുങ് രാ എന്നയാള്‍ വാങ്ങുകയും അദ്ദേഹം തന്റെ മരുമകന്റെ ഉടമസ്ഥതയില്‍ ചൈനയിലെ ഹുപോജ് ആംബര്‍ മ്യൂസിയത്തിലേക്ക് അത് നല്‍കുകയും ചെയ്തു.
ഒകുലഡെന്റാവിസ് ഖാവുങ്‌റ (Oculudentavis khaungraae) എന്ന് പേരിട്ടിരിക്കുന്ന ഈ ജീവിയ്ക്ക് രണ്ട് ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഗവേഷകരുടെ അനുമാനം.

നൂറ് മൂര്‍ച്ചയുള്ള പല്ലുകള്‍ ഈ തലയോട്ടിക്കുണ്ട്. ഇത് ഈ ജിവിയുടെ ക്രൂര സ്വഭാവം വ്യക്തമാക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. കണ്ണിന് താഴെ വരെ പല്ലുകളുണ്ട്. വളരെ ചെറുതായതിനാല്‍ ഇത് ചെറു ജീവികളേയും പ്രാണികളെയുമാണ് ഭക്ഷിച്ചിരുന്നത് എന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു.
മരപ്പശയ്ക്കുള്ളിലാണ് തലയോട്ടിയുള്ളത്. കോടിക്കണക്കിന് വര്‍ഷക്കാലം ഈ പശയ്ക്കുള്ളില്‍ സംരക്ഷിക്കപ്പെട്ടുവെങ്കിലും തലയോട്ടിയൊഴികെയുള്ള ഭാഗങ്ങള്‍ നശിച്ചുപോയിട്ടുണ്ട്. ചെറിയ കേടുപാടുകള്‍ തലയോട്ടിക്കും സംഭവിച്ചിട്ടുണ്ട്.
ചെറിയ ദിനോസര്‍ എങ്ങനെ വന്നു?
ഒറ്റപ്പെട്ട ദ്വീപുകളില്‍ ജീവിക്കുന്ന വലിയ ജീവികള്‍ക്ക് പരിണാമം സംഭവിക്കുമ്പോള്‍ അവ ചെറുതാവുന്നു എന്ന് മൃഗങ്ങളുടെ വലിപ്പത്തെക്കുറിച്ച് ഒരു സിദ്ധാന്തമുണ്ട്. മ്യാന്‍മര്‍ അത്തരത്തിലുള്ള ചെറിയ ദ്വീപായിരുന്ന ഒരു കാലഘട്ടത്തില്‍ ഒക്കുലഡെന്റാവിസ് ജീവിച്ചിരുന്നത്.
തലയോട്ടിയുടെ സവിശേഷ രൂപഘടന പഠിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് കണ്ണുകള്‍ പുറത്തേക്ക് തള്ളാന്‍ സാധിക്കുമായിരുന്നുവെന്ന് ഇതിന്റെ കണ്ണുകളുടെ സ്ഥാനത്തുള്ള അസ്ഥിഘടനയില്‍ നിന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
ഇതുവരെ അറിയപ്പെട്ടിരുന്ന ഏറ്റവും ചെറിയ ഫോസില്‍ പക്ഷിയേക്കാള്‍ ആറിലൊന്ന് വലിപ്പമേ ഒകുലഡെന്റാവിസിനുള്ളൂ. ഇക്കാരണം കൊണ്ടുതന്നെ ദിനോസറുകള്‍ ജീവിച്ചിരുന്ന മെസോസോയിക് യുഗത്തിലെ ഏറ്റവും ചെറിയ ജീവിയായി ഒകുലഡെന്റാവിസ് ഖാവുങ്‌റ മാറുന്നു.
Content Highlights: Humming bird sized dinosaur’s skull and DNA found in 99-million-year-old amber
Published: 13 Mar 2020, 10:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented