
ദുബായ്: യുഎഇയിലെ വിസാ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി വിസ സേവന രംഗത്തെ പ്രമുഖര്‍. സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളും വാഗ്ദാനങ്ങളും വിശ്വസിക്കരുതെന്നാണ് നിര്‍ദ്ദേശം. ട്രേഡ് ലൈസന്‍സിന്റെ മറവിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ആജീവനാന്ത ഗോള്‍ഡന്‍ വിസ, ഫ്രീ വിസ തുടങ്ങിയ തട്ടിപ്പുകള്‍ക്കൊപ്പം ട്രേഡ് ലൈസന്‍സിലടക്കം ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് 30 വര്‍ഷത്തിലേറെയായി ഈ രംഗത്തുള്ളവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ തുകയെന്ന് വാഗ്ദാനം ചെയ്താകും തട്ടിപ്പ നടത്തുകയെന്ന് അല്‍ ഹിന്ദ് ബിസിനസ് സെന്റര്‍ എംഡി നൗഷാദ് ഹസ്സന്‍ പറഞ്ഞു. കുറഞ്ഞ തുക വാഗ്ദാനം ചെയ്തായിരിക്കും തട്ടിപ്പിലേക്ക് ആകര്‍ഷിക്കുക. എന്നാല്‍ വിസയ്‌ക്കൊപ്പം ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സിനെ കുറിച്ച് പലരും പറയാറില്ല. ട്രേഡ് ലൈസന്‍സ് നല്‍കുമ്പോള്‍ അത് പുതുക്കേണ്ടതിനെക്കുറിച്ചോ വാറ്റ്, കോര്‍പ്പറേറ്റ് ടാക്‌സ് വിവരങ്ങളോ മറച്ചുവെയ്ക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയാണ് പലരും തട്ടിപ്പ് നടത്തുന്നതെന്നും നൗഷാദ് ഹസ്സന്‍ വ്യക്തമാക്കി. ഷാര്‍ജയിലെ അല്‍ ഷംസ് ഫ്രീസോണിന്റെ പ്ലാറ്റിനം സര്‍വ്വീസ് പ്രൊവൈഡര്‍ അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു നൗഷാദ് ഹസ്സന്‍. മുഹമ്മദ് അല്‍ അലി, അര്‍ച്ചന പ്രതാപ്, ഉസ്മാന്‍ മജീദ്, ഫരിയ റഫീഖ്, വിശാല്‍ ദീക്ഷിത്, മുഹമ്മദ് സഫാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വിസ തട്ടിപ്പുകളില്‍ അകപ്പെട്ട് ഒട്ടേറെ പേരാണ് ദുരിതമനുഭവിക്കുന്നത്. സന്ദര്‍ശകവിസയില്‍ യുഎഇയിലെ വിമാനത്താവളങ്ങളിലെത്തിച്ചശേഷം ഏജന്റുമാര്‍ കടന്നുകളയുന്ന സംഭവങ്ങളുമുണ്ട്. തൊഴിലന്വേഷകരെ ഷാര്‍ജയിലോ അജ്മനിലോ എത്തിച്ചശേഷം മുങ്ങുന്ന ഏജന്റുമാരുമുണ്ട്. പിന്നീട് സംഘങ്ങള്‍ തങ്ങളുടെ മൊബൈല്‍ സിം കാര്‍ഡ് നമ്പര്‍ മാറ്റുകയാണ് പതിവ്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ അംഗീകൃത ഏജൻസികൾ മുഖേനയേ തൊഴിലന്വേഷകര്‍ വിദേശത്തേക്ക് പോകാവൂയെന്ന് നോര്‍ക്ക അധികൃതരും നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
Content Highlights: warning against visa fraud
Published: 11 Sept 2025, 10:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented