കൂരാച്ചുണ്ട് (കോഴിക്കോട്): സ്വിറ്റ്സർലൻഡിലെ ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലിക്കായി വിസനൽകാമെന്ന് വാഗ്ദാനംനൽകി ഉദ്യോഗാർഥികളിൽനിന്ന് പണംകൈപ്പറ്റി തട്ടിപ്പ് നടത്തിയതിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി കെ.ആർ. ഷാജി, സജി വെങ്കിട്ടയ്ക്കൽ, അബ്ദുൽ റഹ്‌മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഏജന്റായി പ്രവർത്തിച്ചയാളുടെ ബന്ധുവിന്റെ അക്കൗണ്ടിലേക്കാണ് ഉദ്യോഗാർഥികൾ പണംഅയച്ചതെന്നും രണ്ടുവർഷമായി വിസ നൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്നും പരാതിക്കാർ ആരോപിച്ചു.
പലരുടെയും പാസ്പോർട്ട് ഉൾപ്പെടെ തിരികെ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. കൂരാച്ചുണ്ട്, നരിനട, ചെമ്പനോട എന്നിവിടങ്ങളിലെ നാൽപ്പതിലധികം ആളുകളിൽനിന്നും 1.30 കോടി രൂപയോളം വിസനൽകാമെന്ന് പറഞ്ഞ് ഏജന്റ് കൈപ്പറ്റിയെന്നാണ് ആക്ഷേപം.
ജില്ലയുടെ മറ്റുഭാഗങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഒട്ടേറെ തവണ ഏജന്റിനോടും പണം കൈപ്പറ്റിയവരോടും പണത്തിന് ആവശ്യപ്പെട്ടെങ്കിലും പണം തിരികെ ലഭിച്ചിട്ടില്ല. തട്ടിപ്പിനിരയായി പണംനഷ്ടപ്പെട്ടവർ നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Kozhikode residents lost over ₹1.30 crore in a fake Swiss chocolate company job visa scam. Victims demand justice and return of passports.
Published: 26 Jan 2026, 08:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented