ദുബായ്: യുഎഇയില്‍ പെട്രോള്‍ വില നേരിയതോതില്‍ കുറച്ചു. ലിറ്ററിന് ഒരു ഫില്‍സാണ് കുറയുക. സൂപ്പര്‍ പെട്രോളിന്റെ വില രണ്ട് ദിര്‍ഹം 70 ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം 69 ഫില്‍സ് ആയി കുറച്ചു. സ്‌പെഷ്യല്‍ പെട്രോളിന്റെ വില രണ്ട് ദിര്‍ഹം 58 ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം 57 ഫില്‍സ് ആയാണ് കുറയുക. 

To advertise here,

ഇ പ്ലസ് പെട്രോള്‍വില 2 ദിര്‍ഹം 51 ഫില്‍സില്‍ നിന്നും രണ്ടര ദിര്‍ഹമായി കുറയും. അതേസമയം, ഡീസല്‍ വില നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ദിര്‍ഹം 63 ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം 78 ഫില്‍സ് ആയാണ് ഡീസല്‍വില കൂട്ടിയത്. പുതിയ നിരക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രി നിലവില്‍വരും.