അജ്മാൻ: യു.എ.ഇ സർക്കാർ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ 'ലെ മാകറോൺസ് ചോക്ലേറ്റിയർ' പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കുന്നു. പരമ്പരാഗത ചോക്ലേറ്റ് നിർമ്മാണ കലയും മികച്ച ആരോഗ്യത്തിന് സഹായകരമാകുന്ന ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ചാണ് ഈ പുതിയ ഉത്പന്നം വികസിപ്പിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള കോക്കോയും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെട്ട അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രോട്ടീൻ ബാർ ചോക്ലേറ്റ്, ആരോഗ്യബോധമുള്ള ഉപഭോക്താക്കൾക്ക് യോജിച്ചതാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് ഇത് നിർമിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അബ്ദുൽ റഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1962 ൽ സ്ഥാപിതമായ ബിൻ റയാൻ ഗ്രൂപ്പിന്റെ ഭാഗമായാണ് 2018 ൽ യു.എ.ഇയിൽ 'ലെ മാകറോൺസ് ചോക്ലേറ്റിയർ' ആരംഭിച്ചത്. പ്രീമിയം ചോക്ലേറ്റുകൾ, മാകറോണുകൾ, ഡേറ്റ്സ്, കുക്കീസ്, കൂടാതെ കസ്റ്റം-മെയ്ഡ് ആക്സസറികൾ എന്നിവയിലൂടെ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം സ്ഥാപനം ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഓരോ ഘട്ടത്തിലും മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതാണ് ബ്രാൻഡിന്റെ മുഖ്യ പ്രത്യേകത. വിവാഹങ്ങൾക്കും കോർപ്പറേറ്റ് ഇവന്റുകൾക്കും മറ്റും വ്യക്തിഗത സമ്മാനങ്ങൾ നൽകാൻ 'ലെ മാകറോൺസ് ചോക്ലേറ്റിയർ' ഏറ്റവും യോജിച്ചതാണ്. യു.എ.ഇയിലെ ചോക്ലേറ്റ് വിപണിയിൽ അതിവേഗത്തിലാണ് ബ്രാൻഡിന് സ്വീകാര്യത ലഭിച്ചിരിക്കുന്നത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും ഷിപ്പിങ് സൗകര്യത്തോടെ, ലെ മാകറോൺസ് ചോക്ലേറ്റിയർ പ്രീമിയം ചോക്ലേറ്റുകളും മാകറോണുകളും ലഭിക്കും.
Content Highlights: Explore Le Macarons Chocolatier`s new UAE protein chocolate bar
Published: 12 Feb 2026, 02:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented