ദുബായ് : എമിറേറ്റിലെ പ്രമുഖ സാമൂഹിക കായികപരിപാടിയായ ദുബായ് മാളത്തണിന്റെ രണ്ടാം പതിപ്പിൽ 1,60,475 ആളുകൾ പങ്കെടുത്തു. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ജൂൺ 15 മുതൽ ചൊവ്വാഴ്ച വരെയായിരുന്നു കായിക പരിപാടി സംഘടിപ്പിച്ചത്.

To advertise here,

 

യു.എ.ഇ. പ്രതിരോധ മന്ത്രാലയവും ദുബായ് സ്പോർട്‌സ് കൗൺസിലും സംയുക്തമായി നടത്തിയ പരിപാടിയിൽ റെക്കോഡ് പങ്കാളിത്തവും മികച്ച സ്വീകാര്യതയും ലഭിച്ചു.

പരിപാടിയിലൂടെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാൻ സാധിച്ചു.

വ്യത്യസ്തമായ സാമൂഹിക സംരംഭങ്ങളിലൂടെ എമിറേറ്റിലെ കായികരംഗത്തെ മികവ് തുടരുകയാണെന്ന് ദുബായ് സ്പോർട്‌സ് കൗൺസിൽ വൈസ് ചെയർമാൻ ഖൽഫാൻ ജുമാ ബെൽഹോൾ പറഞ്ഞു.