ദുബായ്: യുഎഇ പതാകദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജിൽ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. നവംബർ മൂന്നിനാണ് യുഎഇ പതാകദിനം ആഘോഷിക്കുന്നത്. അന്നേദിവസം വൈകുന്നേരം എട്ടുമണിക്ക് 1000 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ നടക്കും.

To advertise here,

ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ് സമുച്ചയത്തിൽ യുഎഇ ദേശീയപതാകകൾ സ്ഥാപിക്കുകയും പ്രധാന കേന്ദ്രങ്ങളിൽ പതാകയുടെ നിറങ്ങളിലുള്ള ലൈറ്റുകൾ പ്രകാശിപ്പിക്കുകയും ചെയ്യും. 1000 ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് ദേശീയപതാകയുടെ രൂപവും വിവിധ ദൃശ്യങ്ങളും പ്രദർശിപ്പിക്കും.

യുഎഇ പവലിയനിൽ കലാപരിപാടികളും പരമ്പരാഗത ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. വൈകുന്നേരം നാലുമണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.