ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി. പെരുന്നാൾ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ട്, ഡ്രോൺ ഷോ എന്നിവ ഉണ്ടാകില്ല. സർക്കാർ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമായതോടെ ഗ്ലോബൽ വില്ലേജ് നിലവിൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഫെബ്രുവരി 28 ന് ആക്രമണം ആരംഭിച്ചതുമുതൽ സുരക്ഷാ കരുതലിന്റെ ഭാഗമായാണ് കേന്ദ്രം അടച്ചത്. ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ്, ഐൻ ദുബായ് തുടങ്ങിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളും മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യു.എസ്-ഇസ്രയേൽ-ഇറാൻ സംഘർഷം 15 മത് ദിവസത്തിലേക്ക് കടന്നതോടെ അതീവസുരക്ഷയിലാണ് യു.എ.ഇ.

To advertise here,