ദുബായ്: റംസാൻ സീസണിൽ വമ്പൻ ഓഫർ പ്രഖ്യാപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ്. ഒരു ടിക്കറ്റിന്റെ വിലയ്ക്ക് നാലു ടിക്കറ്റ് ലഭിക്കുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. ഇതോടൊപ്പം ഏഴര ദിർഹം മാത്രം നൽകിയാൽ അധിക ടിക്കറ്റും ലഭിക്കും.

To advertise here,

കുടുംബത്തോടും കൂട്ടുകാർക്കുമൊപ്പം ദുബായ് ഗ്ലോബൽ വില്ലേജിലെ കാഴ്ചകൾ കാണാൻ ഏറ്റവും മികച്ച അവസരമാകും ഈ റംസാൻ സീസൺ. ഒരു ടിക്കറ്റിന്റെ വിലയ്ക്ക് നാലു ടിക്കറ്റ് ലഭിക്കും. അതായത് 30 ദിർഹത്തിന് നാലുപേർക്ക് പ്രവേശിക്കാവുന്ന ഫാലിമിലി ടിക്കറ്റ്. ഏഴര ദിർഹം വീതം നൽകിയാൽ അധിക ടിക്കറ്റുകളും ലഭിക്കും.. നിശ്ചിത സമയത്തേയ്ക്ക് മാത്രമായിരിക്കും ഈ ഓഫർ എന്ന് ദുബായ് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. അതേസമയം, ഗ്ലോബൽ വില്ലേജിൽ നേരിട്ടെത്തി ഗേറ്റുകളിൽനിന്നും ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ലഭിക്കുക. ഓൺലൈൻ ടിക്കറ്റുകൾക്ക് ഇത് ബാധകമാകില്ലെന്ന് ചുരുക്കം.

റംസാൻ സീസണിൽ വൈകിട്ട് 5 മുതൽ പുലർച്ച 1 മണിവരെയാണ് ദുബായ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. വ്യാഴം, വെള്ളി, ശനി തുടങ്ങിയ വാരാന്ത്യങ്ങളിൽ പുലർച്ചെ രണ്ട് മണിവരെ ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വീകരിക്കും. ഗ്ലോബൽ വില്ലേജിന്റെ മുപ്പതാമത് സീസണിൽ 30 പവലിയനുകളിലായി 3500 ഷോപ്പിംഗ് ഔട്ട്‌ലറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകളും തട്ടുകടകളും അടക്കം 250 ഭക്ഷണ ശാലകളും ഗ്ലോബൽ വില്ലേജിൽ സജീവമാണ്.