ദുബായ്: സന്ദർശകർക്ക് പുതിയ ഓഫറുകളുമായി ദുബായ് ഗ്ലോബൽ വില്ലേജ്. 99 ദിർഹത്തിന്റെ വണ്ടർ പാസ്സ് എടുത്താൽ ഗ്ലോബൽ വില്ലേജിലെ എല്ലാവിനോദങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് കൂടുതൽ സമയം പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

To advertise here,

ദുബായ് ഗ്ലോബൽ വില്ലേജിന്റെ മുപ്പതാമത് സീസൺ അവസാനിക്കാൻ പത്തു ദിവസം മാത്രം ശേഷിക്കുമ്പോഴാണ് സന്ദർശകർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള ഗ്രാമത്തിലെ ഓരോ റൈഡുകളിലും കയറുന്നതിന് നിലവിൽ വെവ്വേറെ ടിക്കറ്റുകൾ എടുക്കണം. കൂടുതൽ പണവും ചെലവിടണം. എന്നാൽ, അവസാന നാളുകളിൽ അളവില്ലാത്ത ആനുകൂല്യങ്ങളാണ് ആഗോള ഗ്രാമം സന്ദർശകർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണ ടിക്കറ്റിനൊപ്പം 99 ദിർഹത്തിന്റെ വണ്ടർ പാസ് എടുത്താൽ ഗ്ലോബൽ വില്ലേജിലെ എല്ലാ റൈഡുകളും ആസ്വദിക്കാം. ഓൺലൈൻ ആയി ടിക്കറ്റ് എടുക്കുമ്പോളം ഗേറ്റുകളിൽനിന്നും ടിക്കറ്റ് എടുക്കുമ്പോഴും വണ്ടർപാസ് വാങ്ങൻ സൗകര്യമുണ്ട്. കാർണിവൽ ടിക്കറ്റ് കൗണ്ടറുകളിലും വണ്ടർപാസ് ലഭിക്കും.

കൈകളിൽ ധരിക്കാവുന്ന റിസറ്റ് ബാൻഡ് ആണ് വണ്ടർ പാസ് ആയി ലഭിക്കുക. ഇതിന് പുറമെ, വെള്ളി, ശനി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് കൂടുതൽ സമയം സന്ദർശകരെ സ്വീകരിക്കും. പുലർച്ചെ ഒരുമണിവരെ ഗ്ലോബൽ വില്ലേജ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഈമാസം 10-ന് ഗ്ലോബൽ വില്ലേജ് അടയ്ക്കുമെന്നാണ് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ തിയതി നീട്ടുമോയെന്ന പ്രതീക്ഷയും സന്ദർശകർക്കുണ്ട്.