ഷാര്‍ജ: 2023-2024 സീസണില്‍ കായിക നേട്ടങ്ങള്‍ സമ്മാനിച്ച ഷാര്‍ജയിലെ ക്ലബ്ബുകള്‍ക്ക് 3.6 കോടി ദിര്‍ഹം സമ്മാനമായി നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.

To advertise here,

ഷാര്‍ജയുടെ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. തുക ഉടനടി വിതരണം ചെയ്യാനും അതിലൂടെ അടുത്ത സീസണിനായുള്ള തയ്യാറെടുപ്പുകള്‍ അവര്‍ തുടരട്ടെയെന്നും അദ്ദേഹം നിര്‍ദേശിച്ചു. ടീമുകളുടെ നിരന്തര പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്. വ്യക്തിഗതയിനങ്ങളിലും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലും ഒട്ടേറെ കിരീടങ്ങളാണ് ഷാര്‍ജയിലെ കായികലോകം നേടിയത്. വരുംവര്‍ഷങ്ങളിലും മികവ് തുടരണമെന്ന് ഭരണാധികാരി ആശംസിച്ചു.