ഡെല്‍റ്റ: സൂപ്പര്‍ജയന്റ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2025 സീസണിനായുള്ള ജഴ്സി പ്രകാശനം ഡെല്‍റ്റയിലെ അന്നിവില്ലേ ലയണ്‍സ് പാര്‍ക്കില്‍ ക്ലബ് സ്‌പോണ്‍സര്‍ സൈമണ്‍ ചേലാട്ട് നോയിസിസ് ഇമിഗ്രേഷന്‍, ജോ അന്ത്രപേര്‍ കാരേം ടീം റിയല്‍ എസ്റ്റേറ്റ് എന്നിവര്‍ ചേര്‍ന്ന് ക്ലബ് മെംബേഴ്‌സിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.
ക്ലബ് നിലവില്‍ വന്നിട്ട് 2025 ഇല്‍ അഞ്ചുവര്‍ഷം തികയുന്നു എന്ന പ്രത്യേകത കൂടി ഉള്ള ഈ സീസണില്‍ ജഴ്സി പ്രകാശനത്തിന്റെ കൂടെ മെംബേഴ്‌സിന് വേണ്ടി കിഡ്‌സ് ഗെയിംസ്, ഫാമിലി ബാര്‍ബിക്യൂ എന്നിവ നടത്തി.
പ്രസിഡന്റ് ജാക്സണ്‍ ടോം സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ആല്‍വിന്‍ തോമസ്, സെക്രട്ടറി നീതു ജിതിന്‍, ജോയിന്റ് സെക്രട്ടറി അലക്‌സ് പരപ്പിള്ളി പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ക്ലബ്ബിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തി.
Content Highlights: Super Giants Sports Club Jersey Launch
Published: 21 Apr 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented