ഷാർജ : എൻ.ആർ.ഐ. ഫ്രണ്ട്‌സ് ഫോറം ഷാർജയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ 'എൻ.ആർ.ഐ. ഡാൻസ് ഫെസ്റ്റ്' സീസൺ -8 വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു.
നടി ശ്വേതാമേനോൻ ഉദ്ഘാടനംചെയ്തു. എൻ.ആർ. ഐ. ഫ്രണ്ട്‌സ് ഫോറം പ്രസിഡന്റ് മനോജ് വർഗീസ് അധ്യക്ഷതവഹിച്ചു.
രാജീവ് ആലുങ്കൽ, ഹരി പത്തനാപുരം എന്നിവർ വിശിഷ്ടാതിഥികളായി. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ നൃത്ത വിദ്യാലയങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ട്രഷറർ ജിബി ബേബി, ചെറിയാൻ തോമസ്, ബൈജു താമരശ്ശേരിൽ ജോൺ, സജി മനപ്പാറ, മാത്യു ഫിലിപ്പ്, രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഡാൻസ് മത്സരത്തിൽ ലൈറ്റ് ഫീറ്റ് ഡാൻസ് റാസൽഖൈമ ഒന്നാം സ്ഥാനവും, അനന്തര ശ്വേതാ ഫൈൻ ആർട്‌സ് ഷാർജ രണ്ടാം സ്ഥാനവും, പാസ്സി സ്പോട് മ്യൂസിക് ഷാർജ മൂന്നാം സ്ഥാനവുംനേടി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
Published: 20 Nov 2026, 01:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented