
ദുബായ്: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ 'ടുഗെതര്‍നെസ്' കാമ്പയിനിലൂടെ 500-ലേറെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ആവശ്യസാധനങ്ങൾ റംസാൻ സമ്മാനമായി നല്‍കി പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോ. ദുബായ് പോലീസിന്റെ സാന്നിധ്യത്തില്‍ സോനാപുരിലെ അല്‍ ഗുറൈര്‍ കമ്പനി ക്യാമ്പിലെ തൊഴിലാളികള്‍ക്കാണ് സഹായമെത്തിച്ചത്.
സഹാനുഭൂതിയുടെയും അനുകമ്പയുടെയും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വിഷമ ഘട്ടങ്ങളില്‍ സമൂഹത്തെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന് വിവോ മിഡിൽ ഈസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സഈദ് ക്ലൈബ് പറഞ്ഞു.
Content Highlights: Smartphone company Vivo gives aid for more than 500 labours as Ramsan gift
Published: 21 Mar 2024, 08:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented