ഷാർജ: ഷാർജ എമിറേറ്റിൽ പെയ്ഡ് പാർക്കിങ് സമയം ദീർഘിപ്പിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ രാത്രി 10 മണിവരെയായിരുന്ന പെയ്ഡ് പാർക്കിങ് സമയം, ഇനിമുതൽ അർധരാത്രി 12 മണി വരെയായിരിക്കും. അടുത്തമാസം ഒന്നാം തീയതി മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽവരിക.
ഷാർജ നഗരത്തിന് പുറമെ കൽബ, ഖോർഫക്കാൻ, ദെയ്ത് തുടങ്ങിയ എമിറേറ്റിലെ എല്ലാ പ്രധാന മേഖലകളിലും ഈ മാറ്റം ബാധകമായിരിക്കും. പാർക്കിങ് കേന്ദ്രങ്ങളുടെ ദുരുപയോഗം തടയുക എന്നതാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
നിലവിൽ ഷാർജയിൽ മഞ്ഞ, നീല എന്നിങ്ങനെ രണ്ട് നിറങ്ങളിലുള്ള ബോർഡുകളോട് കൂടിയ പാർക്കിങ് കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ നീല ബോർഡുള്ള ഇടങ്ങളിൽ നിലവിൽ രാത്രി 12 മണിവരെ പണം നൽകണമായിരുന്നു. എന്നാൽ, ഇനിമുതൽ മഞ്ഞ ബോർഡുള്ള പാർക്കിങ് കേന്ദ്രങ്ങളിലും അർധരാത്രിവരെ പാർക്കിങ് ഫീസ് നൽകേണ്ടി വരും.
അതേസമയം, വെള്ളിയാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ, ആഴ്ചയിൽ എല്ലാദിവസവും പണം ഈടാക്കുന്ന പ്രത്യേക പാർക്കിങ് മേഖലകളിൽ ഈ സൗജന്യ പാർക്കിങ് ആനുകൂല്യം ലഭ്യമാകില്ലെന്ന് പബ്ലിക് പാർക്കിങ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഖയീദ് അറിയിച്ചു.
Content Highlights: Paid parking hours extended from 10 PM to 12 AM (midnight)., New regulation effective from the 1st of next month., Applies to all major areas including Kalba, Khorfakkan, and Dhaid., Yellow zone parking now subject to midnight fees alongside blue zones., Fridays and public holidays remain free except in designated 7-day paid zones.
Published: 24 Jun 2026, 07:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented