ദുബായ്: ദുബായിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കും ടോൾ നിരക്കും വർധിക്കും. പാർക്കിങ്ങിനും ടോളിനും അഞ്ചു ശതമാനം വാറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് നിരക്ക് വർധന.
ജൂൺ ഒന്ന് മുതൽ തീരുമാനം നടപ്പാക്കുമെന്ന് പാർക്കിങ്ങിന്റെയും ടോൾഗേറ്റുകളുടേയും നടത്തിപ്പ് ചുമതലയുള്ള കമ്പനികൾ അറിയിച്ചു.
പാർക്കിങ് നിരക്കിലെ വർധന ദുബായ് നഗരത്തിലെ എല്ലാ മേഖലകളിലും ബാധകമാണ്.
പ്രത്യേക കാർഡ് ഉടമകൾ, ദീർഘകാലത്തേയ്ക്ക് പാർക്കിങ് കേന്ദ്രങ്ങൾ റിസർവ് ചെയ്തവർ എന്നിവർക്കും നിരക്ക് വർധന ബാധകമാണെന്ന് പാർക്ക് ഇൻ കമ്പനി അറിയിച്ചു.
Content Highlights: Implementation of 5% VAT on all parking fees in Dubai., Toll charges across the city will include a 5% VAT., Effective date for the new pricing structure is June 1, 2026., The decision applies to all zones and sectors within Dubai.
Published: 22 May 2026, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented