കൊച്ചി: ഷോപ്പിങ് കോംപ്ലക്സ് അടക്കമുള്ള കെട്ടിടങ്ങളുടെ പാർക്കിങ് മേഖലയിൽനിന്ന് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ചും ശരിവെച്ചു. ലുലുമാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്യുന്ന അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ബോസ്കോ കളമശ്ശേരിയാണ് അപ്പീൽ നൽകിയത്.
ഫീസ് പിരിക്കണോ വേണ്ടയോ എന്നത് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്നും നിശ്ചിത പാർക്കിങ് സൗകര്യം വേണമെന്നേ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിൽ പറയുന്നുള്ളുവെന്നും വിലയിരുത്തിയായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതാണ് ഡിവിഷൻ ബെഞ്ചും അംഗീകരിച്ചിരിക്കുന്നത്.
Content Highlights: Kerala High Court Upholds Parking Fee Collection in Shopping Complexes
Published: 29 Oct 2025, 08:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented