മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി പാർക്കിങ് ഫീസ് പിരിക്കുന്നൂവെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. എയർപോർട്ട് ഡയറക്ടർ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയനയത്തിന്റെ ഭാഗമായാണ് 2024 ഓഗസ്റ്റ് 16 മുതൽ കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതെന്ന് ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞു. 11 മിനിറ്റ് വരെ വിമാനത്താവളത്തിനുള്ളിൽ സ്വകാര്യവാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് അനുവദിക്കുന്നുണ്ട്. സ്വയം പ്രവർത്തിക്കുന്ന സംവിധാനം വഴി ഫാസ് ടാഗ്, ക്യാമറ, കംപ്യൂട്ടറൈസ്ഡ് ടിക്കറ്റ് എന്നിവയുടെ സഹായത്തോടെയാണ് പാർക്കിങ് വിഭാഗം പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. വി.കെ. അബ്ദുള്ള സമർപ്പിച്ച പരാതിയിലാണ് നടപടി.
Content Highlights: Human Rights Commission dismissed complaints regarding illegal parking fees at Karipur Airport., Parking fees are implemented as per the Airports Authority of India (AAI) national policy
Published: 14 May 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented