റിയാദ്: ഇലക്ട്രോണിക് ഇടപാടുകളും ഇലക്ട്രോണിക് ഒപ്പുകളും ദുരുപയോഗം ചെയ്യുന്നവർക്ക് അഞ്ച് വർഷംവരെ തടവും 50 ലക്ഷം സൗദി റിയാൽവരെ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ഇടപാടുകളുടെയും ഇ-കൊമേഴ്‌സ് സംവിധാനങ്ങളുടെയും സുരക്ഷയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കർശന മുന്നറിയിപ്പ്.
ഇലക്ട്രോണിക് ഇടപാടുകളിലും ഡിജിറ്റൽ ഒപ്പുകളിലും നടക്കുന്ന തട്ടിപ്പുകളും ദുരുപയോഗങ്ങളും തടയുന്നതിനും അതുവഴിയുള്ള അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഡിജിറ്റൽ സർട്ടിഫിക്കേഷൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, സർട്ടിഫിക്കറ്റ് അപേക്ഷകരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ മുൻകൂർ രേഖാമൂലമോ ഇലക്ട്രോണിക് സമ്മതമോ ഇല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
നിയമലംഘകർക്ക് തടവും പിഴയും മാത്രമല്ല, കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകൾ, സിസ്റ്റങ്ങൾ, സോഫ്റ്റ്‌വെയറുകൾ എന്നിവ പിടിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ, കോടതി വിധി അന്തിമമായാൽ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവിൽ വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും സാധിക്കും.
രാജ്യത്തെ ഡിജിറ്റൽ സേവനങ്ങളിലേക്കും ഇലക്ട്രോണിക് വ്യാപാര മേഖലയിലേക്കുമുള്ള പൊതുജന വിശ്വാസം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർശന നടപടികൾ നടപ്പാക്കുന്നതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Content Highlights: Penalty of up to 5 years imprisonment for e-signature misuse., Fines reaching up to 5 million SAR for digital fraud., Confiscation of hardware and software used in criminal activities., Mandatory publication of court verdicts at the offender's expense., Prohibition of unauthorized use of personal data by digital certification services.
Published: 18 Jun 2026, 03:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented