2019 കലണ്ടര്‍ വര്‍ഷത്തില്‍ 1,079 കോടി യുപിഐ ഇടപാടുകളാണ് നടന്നതെങ്കില്‍ 2024-ലിത് 17,221 കോടിയായി ഉയര്‍ന്നു.

മുംബൈ: രാജ്യത്ത് സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള വിവിധ സംവിധാനങ്ങളില്‍, ഇടപാടുകളുടെ എണ്ണത്തില്‍ മുന്നില്‍ യുപിഐ. 84.8 ശതമാനം ഇടപാടുകളും യുപിഐ വഴിയാണെന്ന് പേമെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയുള്ള ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടപാടു തുകയുടെ മൂല്യത്തില്‍ 68.7 ശതമാനം വിഹിതവുമായി റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) ആണ് മുന്നില്‍. മൊത്തം ഇടപാടുകളുടെ 0.1 ശതമാനം മാത്രമാണ് ആര്‍ടിജിഎസിലുള്ളത്. എണ്ണത്തില്‍ മുന്നിലുള്ള യുപിഐയ്ക്ക് മൂല്യത്തില്‍ 9.1 ശതമാനം മാത്രമാണ് വിഹിതം. 15.1 ശതമാനം വിഹിതവുമായി നെഫ്റ്റ് ആണ് ഇതില്‍ രണ്ടാമത്.
ചെറു ഇടപാടുകളില്‍ ഭൂരിഭാഗവും യുപിഐ കൈയടക്കിയെന്നതാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. തത്സമയ ഡിജിറ്റല്‍ ഇടപാടുകളില്‍ കാര്യക്ഷമതയും 24 മണിക്കൂറും ലഭ്യമാകുന്നതും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. 2025-ലെ ആറുമാസത്തെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വിശകലനം ചെയ്യുന്നത്.
2019 കലണ്ടര്‍ വര്‍ഷത്തില്‍ 1,079 കോടി യുപിഐ ഇടപാടുകളാണ് നടന്നതെങ്കില്‍ 2024-ലിത് 17,221 കോടിയായി ഉയര്‍ന്നു. ഇടപാടിന്റെ മൂല്യം ഇക്കാലത്ത് 18.4 ലക്ഷം കോടിയില്‍നിന്ന് 246.8 ലക്ഷം കോടിയായും കൂടി.
2025 ആദ്യ പകുതിയില്‍ 10,637 കോടി ഇടപാടുകളിലായി 143.3 ലക്ഷം കോടി രൂപയാണ് യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സംവിധാനം ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിലെ ഇടപാടുകളിലെ ശരാശരി മൂല്യം രണ്ടുലക്ഷം രൂപയാണ്.
Content Highlights: UPI handles 84.8% of transaction volume in India, according to an RBI report. RTGS leads in value, while UPI excels in small, real-time digital payments.
Published: 26 Oct 2025, 07:34 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented