കൊച്ചി: ഉത്സവകാല ഷോപ്പിങ്ങുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.). രംഗത്തെത്തി. തട്ടിപ്പിനിരയാകാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

To advertise here,
  • ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. പരിചയമില്ലാത്ത വെബ്‌സൈറ്റുകളിൽനിന്നും കച്ചവടക്കാരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് മതിയായ അന്വേഷണം നടത്തണം.
  • ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത് ഡേറ്റ മോഷണത്തിനുള്ള സാധ്യത വർധിപ്പിക്കും.
  • സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഷോപ്പിങ് മാളുകളിലും മറ്റുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ നെറ്റ് വർക്കുകൾ ഉപയോഗിക്കാതിരിക്കുക.
  • ഉത്സവകാലത്ത് വലിയ രീതിയിൽ ഷോപ്പിങ് ചെയ്യുമ്പോൾ ഫിഷിങ് തട്ടിപ്പുകൾക്കുള്ള (ശരിക്കുള്ള വെബ്സൈറ്റ് വിലാസത്തിനു സമാനമായ വിലാസം നൽകുന്ന തട്ടിപ്പ്) സാധ്യത കൂടുതലാണ്. പേമെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുൻപ് നിർബന്ധമായും രണ്ട് തവണ പരിശോധിക്കണം.
  • ഹാക്കർമാരിൽനിന്ന്‌ രക്ഷ നേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തമായതും വ്യത്യസ്തവുമായ പാസ് വേഡുകൾ ഉപയോഗിക്കണം.