കെഎസ്ആര്‍ടിസി ബസുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ കോര്പ്പറേഷന് ആലോചിക്കുന്നുണ്ട്.

കൊല്ലം: കെഎസ്ആര്‍ടിസി ബസുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സൗകര്യമുണ്ടായിട്ടും ഉപയോഗപ്പെടുത്തുന്നത് പത്തു ശതമാനം യാത്രക്കാര്‍ മാത്രം. പണം നഷ്ടമാകുമെന്ന ഭയം യാത്രക്കാര്‍ക്കുള്ളതും കൂടുതല്‍പ്പേരും ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ താത്പര്യം കാട്ടുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് മെഷീനുകളിലാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സൗകര്യമുള്ളത്. നെറ്റ്വർക്ക് പ്രശ്നങ്ങള്‍മൂലം ഉള്‍പ്രദേശങ്ങളിലൂടെയുള്ള ബസുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകളിലും സാങ്കേതിക പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.
മെഷീനില്‍ സ്കാന്‍ ചെയ്ത് ടിക്കറ്റിന്റെ പണം അയയ്ക്കാന്‍ താമസവുമെടുക്കുന്നു. പത്തുപേര്‍ക്ക് ടിക്കറ്റ് കൊടുക്കാനെടുക്കുന്ന സമയം, ഡിജിറ്റല്‍ ഇടപാട് വഴി ഒരാള്‍ക്ക് ടിക്കറ്റ് നല്കാന് എടുക്കുമെന്ന് കണ്ടക്ടര്‍മാര്‍ പറയുന്നു.
ചില്ലറ കൈയില്‍ കരുതുക, ടിക്കറ്റിന്റെ ബാക്കി പണം നല്‍കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നതിനാല്‍ കണ്ടക്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ സൗകര്യപ്രദമാണ്. കോര്‍പ്പറേഷന്റെ വരുമാനക്കണക്കില്‍ സുതാര്യത ഉറപ്പാകുകയും ചെയ്യും.
എന്നാല്‍ നെറ്റ്വർക്ക് തകരാറുമൂലം ഇതിന് കഴിയാത്ത അവസ്ഥയാണ്. ബസുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ കോര്പ്പറേഷന് ആലോചിക്കുന്നുണ്ട്. ഇതോടെ പണം നല്കി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് അധികൃതര്‍ കരുതുന്നത്.
Content Highlights: Despite KSRTC`s digital payment options, only 10% of passengers use them due to fear of loss and preference for travel cards. Network issues and machine delays hinder adoption.
Published: 13 Oct 2025, 05:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented