ഫുജൈറ: വൻകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം പ്രവാസി നിക്ഷേപകരെയും പരിഗണിക്കണമെന്ന് കുട്ടനാട് എം.എൽ.എയും പ്രവാസി വ്യവസായിയുമായ റെജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇൻകാസ് ഫുജൈറ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ചുവപ്പുനാടയിൽ കുടുങ്ങി മുടങ്ങിപ്പോയ ആയിരക്കണക്കിന് സംരംഭങ്ങൾ നിരാശയുടെ സ്മാരകങ്ങളായി കേരളത്തിലുണ്ട്. ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന ധാരളം പ്രവാസികളുണ്ട്. നിന്നുപോയ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കണം. വ്യവസ്ഥകളിൽ ഇളവ് വരുത്തണം. ഏകജാലക സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇൻകാസ് യു.എ.ഇ. സീനിയർ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ യോഗം ഉദ്ഘാടനംചെയ്തു. വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ അധ്യക്ഷനായി. ഇൻകാസ് കേന്ദ്ര സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പിൽ, അഡ്വ. നസറുദീൻ, മുരളിധരൻ, സഞ്ജീവ് മേനോൻ, എൻ.എം. അബ്ദുൾ സമദ്, അനന്തകുട്ടൻ പിള്ള, സന്തോഷ് മത്തായി, ഷജിൽ വടക്കേകണ്ടി, ജിതേഷ് നമ്പ്റോൺ തുടങ്ങിയവർ സംസാരിച്ചു. പി.സി. ഹംസ സ്വാഗതവും മനുജോൺ നന്ദിയും പറഞ്ഞു. മനാഫ് ഒളങ്കര, ഉസ്മാൻ ചൂരക്കോട്, അഫ്സൽ, അയ്യൂബ്, സഫാദ്, മോനി ചാക്കോ, സാംബശിവൻ,ബിജു, ഷാജി പൂക്കോട്ട്, റാഫി തുടങ്ങിയവർ നേതൃത്വം നൽകി.