രൂപയുടെ മൂല്യം നിലനിർത്തുന്നതിനും വിദേശ നാണ്യശേഖരം വർധിപ്പിക്കുന്നതിനുമാണ് റിസർവ് ബാങ്ക് പ്രത്യേക ഇളവോടെ പദ്ധതി അവതരിപ്പിച്ചത്.

എൻആർഐ എഫ്ഡിയേക്കാൾ പ്രവാസികൾക്ക് താത്പര്യം വിദേശ കറൻസി നിക്ഷേപം. നിശ്ചിത പലിശ വരുമാനം വിദേശ കറൻസിയിൽ ലഭിക്കുമെന്നതാണ് പദ്ധതി ആകർഷകമാക്കിയത്. ഇതോടെ ഗൾഫിലെ പ്രവാസികളിൽനിന്നുള്ള എൻആർഐ നിക്ഷേപത്തിൽ 80 ശതമാനം വരെ കുറവുണ്ടായി.
പദ്ധതി പ്രകാരം 2,800 കോടി ഡോളരാണ് ബാങ്കുകൾ സമാഹരിച്ചത്. വൻതോതിൽ നിക്ഷേപം വഴിമാറിയതോടെ വിദേശ നിക്ഷേപ സമാഹരണ പദ്ധതിയിൽനിന്ന് ഫണ്ട് മാനേജർമാർ പലരും പിൻവാങ്ങി. പലരും ആഭ്യന്തര നിക്ഷേപകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
ആർബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി കാലയളവ് സെപ്റ്റംബർ 30-നാണ് അവസാനിക്കുക. കാലാവധി അവസാനിക്കാറായതോടെ പല നിക്ഷേപകരും നിലവിലെ നിക്ഷേപങ്ങൾ പിൻവലിച്ച് വിദേശ കറൻസി നിക്ഷേപത്തിലേക്ക് (എഫ്‌സിഎൻആർ-ബി) മാറ്റുകയാണ്. നിലവിൽ കൂടുതൽ പലിശയാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. വിദേശ കറൻസിയിൽ പിൻവലിക്കാൻ കഴിയുമെന്നതും നികുതി ബാധ്യതയില്ലെന്നതും നേട്ടമാണ്.
രൂപയുടെ മൂല്യം നിലനിർത്തുന്നതിനും വിദേശ നാണ്യശേഖരം വർധിപ്പിക്കുന്നതിനുമാണ് റിസർവ് ബാങ്ക് പ്രത്യേക ഇളവോടെ പദ്ധതി അവതരിപ്പിച്ചത്. വിദേശ കറൻസി കൈകാര്യം ചെയ്യുമ്പോൾ വിനിമയ നിരക്കിലെ വ്യതിയാനം മൂലം ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനുള്ള 'മുൻകരുതൽ ചെലവ്' ഒഴിവാക്കിയെന്നതാണ് പ്രധാനം. ബാങ്കുകൾക്ക് ഇത് വലിയ ബാധ്യതയായിരുന്നു. പുതിയ തീരുമാനപ്രകാരം ആർബിഐ ഈ ചെലവ് ഏറ്റെടുക്കും. അതുകൊണ്ടുതന്നെ ഉയർന്ന പലിശ നൽകാൻ ബാങ്കുകൾക്കാകും. 5,500 കോടി ഡോളർ നിക്ഷേപമാണ് ഇതിലൂടെ റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
Content Highlights: Significant shift from traditional NRI FDs to foreign currency deposits., RBI's special scheme offers tax-free returns and high interest rates., RBI covers currency fluctuation costs, enabling banks to offer better yields., Scheme aims to boost foreign exchange reserves to $55 billion., Deadline for the special scheme is set for September 30.
Published: 06 Aug 2026, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented