അബുദാബി : അഞ്ചാമത് സമുദ്ര പൈതൃക ഉത്സവം ഈ മാസം 29 വരെ അബുദാബി കോർണിഷിൽ തുടരും. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ (ഡി.സി.ടി.) നേതൃത്വത്തിൽ നടക്കുന്ന ഉത്സവത്തിൽ പരമ്പരാഗത കരകൗശല വസ്തുക്കൾ, കലാപ്രകടനങ്ങൾ, പ്രദർശനങ്ങൾ, ശില്പശാലകൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളുണ്ട്. യു.എ.ഇ.യുടെ സമ്പന്നമായ സമുദ്ര പൈതൃകത്തെ ആഘോഷിക്കുന്ന ഉത്സവത്തിന്റെ പുതിയ പതിപ്പിൽ കഥ പറിച്ചിലുകൾ ഉൾപ്പടെ ഒട്ടേറെ പുതിയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സമുദ്ര ചരിത്രം, ഇമിറാത്തി സ്വത്വം രൂപപ്പെടുത്തുന്നതിലെ പങ്ക്, തലമുറകളായി കൈമാറിവന്ന മൂല്യങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും സന്ദർശകർക്ക് നൽകുന്നു. ഇമിറാത്തി പൈതൃകം സംരക്ഷിക്കാനും പരിപാലിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഉത്സവം ശ്രമിക്കുന്നതെന്ന് ഡി.സി.ടി. ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. സമുദ്ര പൈതൃകം സംരക്ഷിക്കുകയെന്നത് കേവലം പാരമ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല മറിച്ച് ഇമിറാത്തി പൈതൃകത്തിലുള്ള അവയുടെ പ്രാധാന്യം വരുംതലമുറകളിലേക്ക് കൈമാറുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തി ദിനങ്ങളിൽ വൈകിട്ട് നാലുമുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ അർധരാത്രി വരെയും ഉത്സവത്തിൽ പ്രവേശിക്കാം.
Published: 23 Nov 2026, 01:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented