ദുബായ് : അമിത ശബ്ദമുൾപ്പടെയുള്ള വിവിധ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സൗരോർജത്തിൽ പ്രവർത്തിക്കുന്ന എ.ഐ. റഡാറുകൾ അവതരിപ്പിക്കാനൊരുങ്ങി ദുബായ്. ലോക പോലീസ് ഉച്ചകോടിയിലാണ് പുതിയ റഡാർ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചത്. ഡ്രൈവർമാരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും ശബ്ദ മലിനീകരണം കുറയ്ക്കാനും നിരീക്ഷണ സംവിധാനങ്ങളുടെ കൃത്യത വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, നിയമവിരുദ്ധമായി ലെയ്ൻ മാറുക എന്നീ നിയമലംഘനങ്ങളും റഡാറുകൾ കണ്ടുപിടിക്കും.
അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കാനും ഇതുവഴി സാധിക്കും. വാഹനങ്ങളുടെ ശബ്ദത്തിന്റെ അളവും നിയമലംഘനങ്ങളുടെ ഓഡിയോ, വീഡിയോ എന്നിവയും രേഖപ്പെടുത്താനും ശേഷിയുള്ള ഇന്റലിജന്റ് നോയ്സ്-ഡിറ്റക്ഷൻ റഡാറുകൾ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എമിറേറ്റിലെ റോഡുകളും താമസ പ്രദേശങ്ങളും സുരക്ഷിതമാക്കാനും ഗതാഗത ശൃംഖലയിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുമാണ് റഡാറുകൾ ലക്ഷ്യമിടുന്നത്.
Published: 23 Nov 2026, 01:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented