ദുബായ് : യുവജന പങ്കാളിത്തം, നേതൃവികസനം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാഫ് ഇവെന്റ്സ് ആരംഭിച്ച അക്കാഫ് യൂത്ത് ക്ലബ് യു.എ.ഇ.യിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ യൂത്ത് ക്ലബിന്റെ ഭാരവാഹികളെ പരിചയപ്പെടുത്തി.
ശിവാംഗി മേനോൻ ശ്രീകുമാർ ക്ലബ് കോഡിനേറ്ററായും മുഹമ്മദ് റദ്വാൻ, ഷനോജ് , മുഹമ്മദ് റഷ്വാൻ എന്നിവർ കോഡിനേറ്റർമാരായും ശ്രീനന്ദ് മനോജ് മെമ്പർഷിപ്പ് കോഡിനേറ്ററായും ഷായിസ് സമീർ, അബ്ദുല്ല റഷ്വാൻ എന്നിവർ ഇവെന്റ്സ് കോഡിനേറ്റർമാരായും ചുമതലയേറ്റു.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ഖജാൻജി ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ.വി, യൂത്ത് വിങ്ങിന്റെ ചുമതലയുള്ള എക്സ്കോം കോഡിനേറ്റർ സിയാദ് സലാഹുദ്ധീൻ, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ എന്നിവർ ആശംസകൾ അറിയിച്ചു.
Published: 31 Oct 2026, 04:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented