കാസർകോട് : വധശ്രമക്കേസിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുറ്റ്യൂബർ ഖാദർ കരിപ്പൊടിയെ (30) കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ ത്തുടർന്നാണ് ഖാദർ കരിപ്പൊടി കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്. ഖാദറിനെ കാസർകോട് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. കേസിന്റെ ഗൗരവവും പ്രതിക്കെതിരായ മുൻകാല കേസുകളും പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രവാസിയായ പള്ളിക്കര കണ്ണംകുളത്തെ കെ.എം. അബ്ദുൾ അഹദിനെ (30) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയായതിനെത്തുടർന്ന് ഖാദർ ഒളിവിൽപോയിരുന്നു. ജൂൺ 27-ന് സന്ധ്യയോടെയാണ് ഖാദർ കരിപ്പൊടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം അണങ്കൂരിലെ ഹോട്ടലിന് സമീപത്തുവെച്ച് ആക്രമിച്ചത്. സംഭവത്തിൽ ഖാദറിന് പുറമേ റാഷിദ്, അഷ്റഫ് എന്നിവരെയും പ്രതി ചേർത്തിരുന്നു. ഗൾഫിൽ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് കാരണമായത്. ഖാദർ കരിപ്പൊടിക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
Published: 31 Oct 2026, 04:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented