ദുബായ് : യു.എ.ഇ.യിൽ വിവിധയിടങ്ങളിലായി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഇൻകാസ് ഫുജൈറ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണപരിപാടി ഇൻകാസ് യു.എ.ഇ. ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ഉദ്ഘാടനംചെയ്തു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു അധ്യക്ഷതവഹിച്ചു. ജി. പ്രകാശ്, നാസർ പറമ്പിൽ, ലെസ്റ്റിൻ ഉണ്ണി, സൻജ്ജീവ്, മുബാറക് കോക്കൂർ, എൻ.എം. സമദ് തുടങ്ങിയവർ സംസാരിച്ചു. പി.സി. ഹംസ സ്വാഗതംപറഞ്ഞു.

To advertise here,

ഇൻകാസ് ദുബായ് കമ്മിറ്റി അബുഹെയിൽ കെ.എം.സി.സി. ആസ്ഥാനത്തുനടത്തിയ അനുസ്മരണയോഗം ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് സുനിൽ അസീസ് ഉദ്ഘാടനംചെയ്തു. ദുബായ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷനായി. അഡ്വ. ടി.കെ. ഹാഷിക്, ടി.എ. രവീന്ദ്രൻ, എസ്. മുഹമ്മദ് ജാബിർ, പുന്നക്കൻ മുഹമ്മദലി, ഇ.കെ. ദിനേശൻ, ഷഹനാസ് തുടങ്ങിയവർ സംസാരിച്ചു. ഷൈജു അമ്മാനപ്പാറ സ്വാഗതവും ബഷീർ നാരണിപ്പുഴ നന്ദിയും പറഞ്ഞു. പ്രവർത്തകരുടെ മൗനപ്രാർഥനയുമുണ്ടായിരുന്നു.

ഇൻകാസ് അൽഐൻ കമ്മിറ്റി ഇന്ത്യൻ സോഷ്യൽ സെന്ററിൽനടത്തിയ പരിപാടി ഇൻകാസ് ആക്ടിങ് പ്രസിഡന്റ് മുസ്തഫ വട്ടപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. സന്തോഷ് പയ്യന്നൂർ, വി.ടി. അലിമോൻ പെരുന്തല്ലൂർ, സലീം വെഞ്ഞാറമൂട്, ബെന്നി വർഗീസ്, ഹംസ പാവറട്ടി, ബിജിലി അനീഷ് തുടങ്ങിയവർ സംസാരിച്ചു. സൈഫുദ്ധീൻ വയനാട് നന്ദിപറഞ്ഞു. രക്തദാനക്യാമ്പും ഉണ്ടായിരുന്നു.

: ഉമ്മൻചാണ്ടിയുടെ ഒന്നാംചരമവാർഷികാചരണം റാസൽഖൈമയിൽ സംഘടിപ്പിച്ചു. ഇൻകാസ് കമ്മിറ്റിയുടെ പരിപാടി റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ. സലാം ഉദ്ഘാടനംചെയ്തു. നാസർ അൽമഹ അധ്യക്ഷതവഹിച്ചു.

ഇൻകാസ് യു.എ.ഇ. വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. റസാഖ് ചെനക്കൽ, റഷീദ് തങ്ങൾ, നാസർ പൊന്മുണ്ടം, ഡോ. റെജി ജേക്കബ്, സേതുനാഥ്, കിഷോർ കുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്. അശോക് കുമാർ ആലപ്പുഴ സ്വാഗതവും ഫൈസൽ പനങ്ങാട് നന്ദിയും പറഞ്ഞു.

: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമനി, യു.കെ., അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, പോളണ്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ‘ഓർമ്മയിൽ ഉമ്മൻ‌ചാണ്ടി’ എന്ന പേരിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.

എം.എൽ.എ.മാരായ റോജി എം. ജോൺ, സനീഷ് കുമാർ ജോസഫ്, എ.ഐ.സി.സി. ദേശീയ വക്താവ് ഷമാ മുഹമ്മദ്‌, കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി. സരിൻ, ഉമ്മൻചാണ്ടിയുടെ മകൾ മറിയാ ഉമ്മൻ, ഐ.ഒ.സി. ഗ്ലോബൽ കോഡിനേറ്റർ അനുരാ മത്തായി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. ഐ.ഒ.സി. യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് അധ്യക്ഷത വഹിച്ചു. ഐ.ഒ.സി. ജർമനി-കേരള ചാപ്റ്റർ പ്രസിഡന്റും പ്രോഗ്രാം കോഡിനേറ്ററുമായ സണ്ണി ജോസഫ് സ്വാഗതവും ഐ.ഒ.സി. യു.കെ.-കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദിയും പറഞ്ഞു.

ഷാർജ : ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പ്രമാണിച്ച് ഇൻകാസ് ഷാർജ തൊഴിലാളികൾക്ക് ആഹാരം വിതരണം ചെയ്തു. ഷാർജയിൽ വിവിധ ക്യാമ്പുകളിലുള്ള തൊഴിലാളികൾക്കായിരുന്നു കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആഹാരം നൽകിയത്.

ഇൻകാസ് യു.എ.ഇ. നേതാക്കളായ ടി.എ. രവീന്ദ്രൻ, എസ്. മുഹമ്മദ് ജാബിർ, ഷാർജ ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ്, അബ്ദുൽ മനാഫ്, ഈപ്പൻ തോമസ്, നവാസ് തേക്കട തുടങ്ങിയവർ നേതൃത്വം നൽകി.