ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഒഐസിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന്  അയര്‍ലന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് മുഖ്യാതിഥി. ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് പരിപാടി. ചടങ്ങില്‍ അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

To advertise here,

ഓഗസ്റ്റ് ഒന്നിന് രാത്രി ലണ്ടനില്‍ നിന്ന് ഡബ്ലിനില്‍ എത്തുന്ന ചാണ്ടി ഉമ്മന് ഒ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും. അനുസ്മരണ യോഗത്തിന് ശേഷം ചാണ്ടി ഉമ്മന്‍ മൂന്നാം തീയതി രാവിലെ നാട്ടിലേക്ക് മടങ്ങും.

ചടങ്ങിലേക്ക് അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു (0851667794), ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ (0831919038) എന്നിവര്‍ അറിയിച്ചു.