റിയാദ്: ഇന്ത്യ സഖ്യത്തിന് ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ മുപ്പത്തിരണ്ട് എം.പിമാരുടെ പിന്‍ ബലം മതി, ഇപ്പോള്‍ തന്നെ ബിജെപിയോടും സഖ്യ കക്ഷികളോടും ഒപ്പം നില്‍ക്കുന്ന പതിനഞ്ചോളം എംപിമാര്‍ രാജി സന്നദ്ധത പ്രതിപക്ഷത്തോട് അറിയിച്ചിട്ടുണ്ട്. പക്ഷെ കുതിരക്കച്ചവടം നടത്തി ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന്  കെപിസിസി വക്താവും, അസംഘടിത തൊഴിലാളി ദേശീയ കോ-ഓര്‍ഡിനേറ്ററും രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്രയില്‍  അംഗമായിരുന്ന അഡ്വ: അനില്‍ ബോസ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.

To advertise here,

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം പ്രമാണിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഓര്‍മയില്‍ ഒസി എന്ന പരിപാടിയില്‍  പങ്കെടുക്കുന്നതിനായിട്ടാണ് അനിലല്‍  ബോസ് റിയാദിലല്‍  എത്തിയത്.

വാര്‍ത്താസമ്മേളനത്തില്‍ റിയാദ് ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ് സജീര്‍ പൂന്തുറ, സംഘടനാ വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി എന്നിവര്‍ പങ്കെടുത്തു.